

ദോഹ: ഖത്തര്‍ നൗഷാദ് അസോസിയേഷന്‍ നോമ്പ് തുറയും കുടുംബ സംഗമവും നടത്തി. മോഡേണ്‍ ആര്‍ട്ട് സെന്ററില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് നൗഷാദ് അങ്ങാടി അധ്യക്ഷത വഹിച്ചു.

നൗഷാദ് മൗലവി കാക്കശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി നൗഷാദ് വളാഞ്ചേരി, നൗഷാദ് ചെമ്മാട് നൗഷാദ് പള്ളിവിള എന്നിവര്‍ പ്രസംഗിച്ചു.


നൗഷാദ് പൈക, നൗഷാദ് വയനാട്, നൗഷാദ് എടപ്പാള്‍, നൗഷാദ് രാമനാട്ടുകര, നൗഷാദ് എം എന്‍, എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പങ്കെടുത്തവര്‍ക്ക് ഖുര്‍ആന്‍ വിതരണവും കുട്ടികള്‍ക്ക് മധുരവും നല്‍കി.
നാട്ടിലുള്ള അര്‍ഹരായ നൗഷാദുമാരുടെ കുടുംബങ്ങളില്‍ ഭക്ഷണ കിറ്റ് വിതരണം നടത്തും.

