ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 2 കിലോ ഹാഷിഷ് പിടികൂടി

Web Desk
1 Min Read

ദോഹ: ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഏകദേശം രണ്ട് കിലോഗ്രാം മയക്കുമരുന്ന് ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി.

city exchange

യാത്രക്കാരില്‍ ഒരാളുടെ സ്യൂട്ട്‌കേസില്‍ സംശയം തോന്നിയ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ പരിശോധന നടത്തിയപ്പോള്‍ രഹസ്യമായി ഒളിപ്പിച്ചത് കണ്ടെത്തുകയായിരുന്നു.

കുറ്റകൃത്യങ്ങളും കസ്റ്റംസ് ലംഘനങ്ങളും തടയാന്‍ ലക്ഷ്യമിട്ടുള്ള ദേശീയ കാമ്പെയ്നില്‍ (കാഫിഹ്) പങ്കെടുക്കാന്‍ എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളോടും ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് അഭ്യര്‍ഥിച്ചു.

നിരോധിതമോ നിയന്ത്രിതമോ ആയ ചരക്കുകളുടെ കടത്ത്, കസ്റ്റംസ് രേഖകളിലും ഇന്‍വോയ്‌സുകളിലും കൃത്രിമം കാണിക്കല്‍, മറ്റ് ലംഘനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കസ്റ്റംസ് ഔദ്യോഗിക ഇമെയില്‍ വഴിയോ 16500 എന്ന നമ്പറില്‍ വിളിക്കുന്നതിലൂടെയോ കൈമാറാന്‍ സാധിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!