

ദോഹ: വിവര്‍ത്തനത്തിനും അന്തര്‍ദേശീയ ധാരണയ്ക്കുമുള്ള പത്താമത് ശൈഖ് ഹമദ് അവാര്‍ഡിനുള്ള അപേക്ഷകളും നാമനിര്‍ദ്ദേശങ്ങളും മാര്‍ച്ച് ഒന്നിന് ആരംഭിക്കും. അപേക്ഷകള്‍ മെയ് 31 വരെ സമര്‍പ്പിക്കാമെന്ന് അവാര്‍ഡിന്റെ ഔദ്യോഗിക വക്താവും മാധ്യമ ഉപദേഷ്ടാവുമായ ഡോ. ഹനാന് അല്‍ ഫയാദ് അറിയിച്ചു.

നാമനിര്‍ദ്ദേശ ഫോമുകള്‍ https://www.hta.qa എന്ന ലിങ്കില്‍ ലഭ്യമാണ്.

പത്താം പതിപ്പില്‍ ഇംഗ്ലീഷിനൊപ്പം ഫ്രഞ്ച് ഭാെയേയും പ്രധാന ഭാഷയായി തെരഞ്ഞെടുത്തിട്ടുണ്ട്.
അറബിയില്‍ നിന്ന് ഫ്രഞ്ചിലേക്കും ഇംഗ്ലീഷിലേക്കും ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളില്‍ നിന്ന് അറബിയിലേക്കും നടത്തിയ വിവര്‍ത്തനങ്ങളാണ് പുരസ്ക്കാരങ്ങള്‍ക്ക് പരിഗണിക്കുന്നത്.
2015-ല്‍ ആരംഭിച്ച പുരസ്ക്കാരം ഇംഗ്ലീഷിന് പുറമേ 29-ലധികം ഉപഭാഷകളും ഏഴ് പ്രധാന ഭാഷകളും ഉള്‍ക്കൊള്ളുന്ന ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ അന്തര്‍ദേശീയ വിവര്‍ത്തന പുരസ്ക്കാരമാണ്.
വിജയികള്‍ക്ക് മൊത്തം രണ്ട് ലക്ഷം ഡോളറാണ് സമ്മാനമായി ലഭിക്കുക.
ഈ വര്‍ഷത്തെ നേട്ടങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ അറബിക്കും മറ്റ് നാല് ഭാഷകള്‍ക്കും ഇടയിലുള്ള വിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്നു- ബലൂചി, ടാറ്റര്‍, ഹംഗേറിയന്‍, യോറൂബ. ഓരോ വിഭാഗത്തിനും മൊത്തം 100,000 ഡോളര്‍ സമ്മാനം.

