
ദോഹ: ട്യൂണ്‍സ് ഇന്‍ ഡ്യുണ്‍സ് സീസണ്‍ 1ന്റെ വിജയത്തിന് ശേഷം ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന മ്യൂസിക്കല്‍ പരിപാടിയായ ട്യൂണ്‍സ് ഇന്‍ ഡ്യുണ്‍സ് സീസണ്‍ 2ല്‍ തെന്നിന്ത്യന്‍ ഗായിക സന മൊയ്തുട്ടിയും ടോപ് സിങ്ങര്‍ കൗഷിക്കും ഒരേ വേദിയില്‍ സംഗീത വിസ്മയം തീര്‍ക്കും. ഇന്ന് വൈകിട്ട് ആറര മണി മുതല്‍ ക്യു എന്‍ സി സി ഹാളില്‍ പരിപാടി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ദോഹയിലെ കാലിക്കറ്റ് നോട്ട്ബുക്ക് റസ്റ്റോറന്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അജ്പാക് മുഖ്യ രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, പ്രസിഡന്റ് ഡോ. ഷെഫി വൈശ്യനാടം, സെക്രട്ടറി പ്രേമ ശരത് ചന്ദ്രന്‍, ട്രഷറര്‍ മോഹന്‍കുമാര്‍, പ്രോഗ്രാം കോഡിനേറ്റര്‍ ഷൈജു ധമനി, ഗായകരായ സന മൊയ്തുട്ടി, കൗശിക് എന്നിവര്‍ പങ്കെടുത്തു.

നാലു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സംഗീത നൃത്ത രാവാണ് ദോഹയിലെ പ്രേക്ഷകര്‍ക്ക് നല്‍കുന്നതെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.
