
ദോഹ: ജി സി സി, യു കെ, ഇന്ത്യ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന റസ്റ്റോറന്റ് ശൃംഖലയായ ടീ ടൈമിന്റെ ഖത്തറിലെ നേതൃത്വത്തിലേക്ക് അബ്ദുല്‍ കരീം തിരിച്ചെത്തി. രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ അദ്ദേഹത്തെ ടീ ടൈം ഫാമിലി സ്വീകരണമൊരുക്കി. ഡിസംബര്‍ 11ന് വ്യാഴാഴ്ച വൈകിട്ട് നാലു മണിക്ക് സല്‍വ റോഡിലെ പ്രീമിയം ബ്രാഞ്ചിലാണ് സ്വീകരണമൊരുക്കിയത്.

2002ല്‍ അബ്ദുല്‍ കരീമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ടീ ടൈം ചെറിയ കാലയളവില്‍ തന്നെ സ്വദേശികളുടേയും വിദേശികളുടേയും ഇഷ്ട ബ്രാന്റാക്കുന്നതില്‍ അദ്ദേഹത്തിന്റെ പരിശ്രമം വളരെ വലുതാണ്. ഖത്തറിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ പാര്‍ട്ണര്‍ ഡോ. മുഹമ്മദ് അല്‍കഹ്താനി വിശിഷ്ടാതിഥിയായിരുന്നു.

ഖത്തറില്‍ ആരംഭിച്ച് എല്ലാ ജി സി സി രാജ്യങ്ങളിലും യു കെയിലും ഇന്ത്യയിലുമായി ടീ ടൈം ഗ്രൂപ്പിനെ വളര്‍ത്തിയ അദ്ദേഹം വീണ്ടും ഖത്തറിന്റെ മാനേജ്മെന്റ് തലത്തില്‍ എത്തുന്നത് ടീ ടൈം കുടുംബത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
