

ദോഹ: ജോജു ജോർജ് ലവേഴ്സ് ക്ലബും ലുലുവും ചേർന്ന് അണിയിച്ചൊരുക്കുന്ന ഓണ നിലാവ് ആഗസ്റ്റ് 25ന് വക്രയിലെ എസദൻ ഒയാസിസ് ലുലു അങ്കണത്തിൽ നടക്കുന്ന ഓണപ്പൂക്കള മത്സരത്തോടെ ആരംഭിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

റേഡിയോ മലയാളം 98.6,974 ഇവന്റ്, കാലിക്കറ്റ് റെസ്റ്റോറന്റ, കേക്ക് കാസിൽ, പിക്ടോസ് മീഡിയ, റിയാദ മെഡിക്കൽസ്, പപ്പ ജോൺസ്, എഫ് എഫ് സി, ബ്ലൂ ഗാലക്സി എന്നിവരുടെ സഹകരണത്തോടെയാണ് ഓണവിരുന്ന് സംഘടിപ്പിക്കുന്നത്.

റിയാലിറ്റി ഷോ സൂപ്പർ മമ്മി -സീസൺ 1ൽ ചലച്ചിത്ര താരം സനുഷ അതിഥിയായെത്തുന്നു. ഓണനിലാവിന്റെ പ്രധാന പ്രോഗ്രാം സെപ്റ്റംബർ ഒന്നിനു വൈകിട്ടു അഞ്ച് മണി മുതൽ ഒലിവ് ഇന്റർനാഷണൽ സ്കൂൾ തുമ്മാമ്മയിൽ നടക്കും. മെഗാ ബാൻഡ് മേളത്തോടെ ആരംഭിച്ചു പഞ്ചാരി മേളത്തിൽ കൊട്ടി കേറി മെഗാ തിരുവാതിരയിലെത്തുന്ന പരിപാടിയിൽ മാളവിക മേനോൻ പങ്കെടുക്കും.
മാനവീയം സ്റ്റേജ് പ്രോഗ്രാമിൽ 300ഓളം കുട്ടികളുടെ ഓണഡാൻസും ഓണപ്പാട്ടും കുമ്മാട്ടികളിയും പൂരക്കളിയും മയിലാട്ടവും മറയൂരാട്ടവും കൈകൊട്ടിക്കളിയും തിറ കളിയും പൂതപ്പാട്ടും വടം വലി മത്സരവും നടക്കും.
ഖത്തറിലെ നാലു പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന വടംവലിയിൽ സിനി ആക്ടർ ഹരിപ്രശാന്ത് വർമ കൂടി എത്തും.
വാർത്താ സമ്മേളനത്തിൽ അബ്ദുൽ റഊഫ് കൊണ്ടോട്ടി, സൂരജ് ലോഹി, ടിജു തോമസ്, നിഖിൽ ദാസ്, മുഹമ്മദ് റസ്സൽ, സഞ്ജു സാമുവൽ എന്നിവർ പങ്കെടുത്തു.
ല

