Community
പ്രണയ വിലാസം വിജയാഘോഷത്തിന് അണിയറ പ്രവര്‍ത്തകര്‍ ഖത്തറിലെത്തി
ദോഹ: നിഖില്‍ മുരളി സംവിധാനം നിര്‍വഹിച്ച പ്രണയവിലാസം സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ കോഫി ഹൗസില്‍ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനം നടത്തി. അര്‍ജുന്‍ അശോകന്‍, അനശ്വര രാജന്‍, മമിത ബൈജു, മിയ ജോര്‍ജ്ജ്, ഹക്കീം ഷാ തുടങ്ങിയവര്‍ വേഷമിട്ട റൊമാന്റിക് മൂവിയാണ് പ്രണയവിലാസം.
വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്തരായ വ്യക്തികള്‍ അനുഭവിച്ച പ്രണയാനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഈ ചിത്രം കേരളത്തില്‍ മികച്ച തിയേറ്റര്‍ പ്രതികരണമാണുണ്ടാക്കിയത്.

ഗള്‍ഫ് നാടുകളിലും മികച്ച പ്രതികരണമാണ് പ്രണയ വിലാസത്തിന് ലഭിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സംവിധായകന്‍ നിഖില്‍ മുരളി, അഭിനേത്രികളായ അനശ്വര രാജന്‍, മിയ ജോര്‍ജ്ജ് എന്നിവര്‍ ഖത്തറിലെത്തിയത്.
താനാദ്യമായാണ് ഇന്റര്‍നാഷണല്‍ വിമാനത്തില്‍ കയറുന്നതെന്നും അനുഭവങ്ങള്‍ രസകരമായിരുന്നെന്നും പറയാനും സംവിധായകന്‍ നിഖില്‍ മുരളി മറന്നില്ല.
974 ഇവന്റ്‌സാണ് പരിപാടി സംഘടിപ്പിച്ചത്. റസല്‍, മെഹറൂഫ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/
ടെലഗ്രാം:
https://t.me/joinchat/
ട്വിറ്റര്‍:
https://twitter.com/
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/
യൂട്യൂബ്:
https://www.youtube.com/
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7



