ആരാധകര്‍ക്കൊരുങ്ങി ഫാന്‍ വില്ലേജുകള്‍

Web Desk
1 Min Read

ദോഹ: ലോകകപ്പ് കളിയാരാധകര്‍ക്ക് റാസ് അബു ഫന്താസ് ഫ്രീസോണില്‍ ഫാന്‍ വില്ലേജ് സജ്ജമായി. 4,600 ഹൗസിങ് കാബിനുകള്‍ ഉള്‍പ്പെടെ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടെയാണ് വില്ലേജ് തയ്യാറായത്.

city exchange

കളിസ്ഥലങ്ങളും റസ്റ്ററന്റുകളും വിനോദ, കായിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പടിഞ്ഞാറ് ആറു കിലോമീറ്റര്‍ അകലെയാണിത്. മെട്രോ സ്റ്റേഷന്‍, അല്‍ജനൂബ്, അല്‍തുമാമ, സ്റ്റേഡിയം 974 എന്നീ ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്കും അധിക ദുരമില്ല.

ഫാന്‍ വില്ലേജില്‍ എ സി, നോണ്‍ എ സി കാബിനുകളുമുണ്ട്. എന്‍സ്യൂട്ട് ബാത്ത്‌റൂമുള്ള ഇരട്ട കിടപ്പുമുറികള്‍ അതിഥികള്‍ക്ക് തെരഞ്ഞെടുക്കാം. ഓരോ കാബിനിലും ചായയും കാപ്പിയും തയ്യാറാക്കുന്നതിനുള്ള സൗകര്യങ്ങള്‍, റഫ്രിഡ്ജറേറ്റര്‍, ബെഡ്ഷീറ്റുകള്‍, ബാത്ത് ടവലുകള്‍ എന്നിവയുമുണ്ടാകും.

- Advertisement -
Ad image

ലോകകപ്പ് കാണികള്‍ക്ക് താമസിക്കാന്‍ ഹോട്ടലുകള്‍, അപാര്‍ട്ട്‌മെന്റുകള്‍, അവധിക്കാല വസതികള്‍, വില്ലകള്‍ എന്നിവയ്ക്ക് പുറമെയാണ് ഫാന്‍ വില്ലേജുകള്‍, ക്രൂസ് ഷിപ്പ് ഹോട്ടലുകള്‍, പരമ്പരാഗത പായ്ക്കപ്പലുകള്‍, അറേബ്യന്‍ കൂടാരങ്ങള്‍ തുടങ്ങിയ വ്യത്യസ്ത താമസ സൗകര്യങ്ങളും ഖത്തര്‍ സജ്ജമാക്കിയത്.

കൂടാതെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഡസ്‌ക്ക്, റിസപ്ഷന്‍, ചെക്ക് ഇന്‍, ചെക്ക് ഔട്ട് സൗകര്യങ്ങള്‍, കണ്‍വീനിയന്‍സ് സ്റ്റോര്‍, ഫസ്റ്റ് എയ്ഡ് കിറ്റ് സേവനങ്ങളും ലഭ്യമാണ്. റാസ് അബു ഫന്താസിന് പുറമെ അല്‍വക്ര, ലുസെയ്ല്‍ സിറ്റി നോര്‍ത്തിലെ സഫറാന്‍, അല്‍ റയ്യാനിലെ റൗദത്ത് അല്‍ ജഹാനിയ എന്നിവിടങ്ങളിലാണ് മറ്റ് ഫാന്‍ വില്ലേജുകള്‍.

ഖത്തര്‍ ഫിഫ ലോകകപ്പിലേക്ക് 12 ലക്ഷത്തിലധികം പേരെയാണ് പ്രതീക്ഷിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!