

കാഠ്മണ്ഠു: ഒരാഴ്ചയ്ക്കിടെ അഞ്ചാമതും ഭൂമി കുലുങ്ങി നേപ്പാള്‍. നേപ്പാളിലെ ഭൂകമ്പത്തിന്റെഅലയൊലികള്‍ ഇന്ത്യയിലും അനുഭവപ്പെട്ടു. ഡല്‍ഹി, നോയിഡ, ഗുരുഗ്രാം, ഹരിയാന, യു പി, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലെല്ലാം ഭൂചലനമുണ്ടായി.

ഡല്‍ഹിയില്‍ നിരവധി പേര്‍ വീടുകളില്‍ നിന്നും ഓഫിസുകളില്‍ നിന്നും ഇറങ്ങിയോടി. ഒരാഴ്ചക്കിടയില്‍ രണ്ടാം തവണയാണ് ഡല്‍ഹിയില്‍ ഭൂമി കുലുങ്ങുന്നത്. രാത്രി 8.2നായിരുന്നു ചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാളില്‍ ബജാങ് ജില്ലയിലെ പടദേവല്‍ എന്ന സ്ഥലത്താണെന്ന് ഭൂകമ്പ നിരീക്ഷണ അതോറിറ്റി അറിയിച്ചു.

ഡല്‍ഹിയില്‍ ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും പത്ത് കിലോമീറ്റര്‍ താഴെയാണ് ഭൂചലനമുണ്ടായത്.

