

ദോഹ: ഖത്തര്‍ യൂണിവേഴ്‌സിറ്റി സ്പോര്‍ട്സ് ആന്‍ഡ് ഇവന്റ്സ് കോംപ്ലക്സില്‍ നടന്ന ഖത്തര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ 46-ാമത് ബാച്ചിന്റെ ബിരുദദാന ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു.

ഈ വര്‍ഷം 3,913 വിദ്യാര്‍ഥികളാണ് അക്കാദമിക് ബിരുദങ്ങളില്‍ ബിരുദം നേടിയത്. ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം, ശൈഖുമാര്‍, മന്ത്രിമാര്‍, സര്‍വകലാശാല ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍, ഖത്തര്‍ യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റുമാര്‍, വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

2022-2023 അധ്യയന വര്‍ഷത്തില്‍ ഖത്തര്‍ സര്‍വകലാശാലയുടെ നേട്ടങ്ങള്‍, വിവിധ മേഖലകളിലെ ഏറ്റവും പ്രമുഖമായ പ്രവര്‍ത്തനങ്ങള്‍, പ്രോഗ്രാമുകള്‍, ഗവേഷണ നവീകരണങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം വിദ്യാര്‍ഥികളുടെ അക്കാദമിക് യാത്രയെക്കുറിച്ചുള്ള സിനിമയും പ്രദര്‍ശിപ്പിച്ചു.

