ഖത്തര്‍ പെരിങ്ങോട്ടുകര മുസ്‌ലിം റിലീഫ് കമ്മിറ്റി ഇഫ്താര്‍ കുടുംബ സംഗമം

Web Desk
1 Min Read

ദോഹ: ഖത്തര്‍ പെരിങ്ങോട്ടുകര മുസ്‌ലിം റിലീഫ് കമ്മിറ്റി ഇഫ്താര്‍ കുടുംബ സംഗമം മിഡ്മാക്ക് റൗണ്ടബൗട്ടിനു സമീപം ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടത്തി. റസാക്ക് സഖാഫി ഖുര്‍ആന്‍ പാരായണം ചെയ്തു.

city exchange

ഖത്തര്‍ പെരിങ്ങോട്ടുകര മുസ്‌ലിം റിലീഫ് കമ്മിറ്റി പ്രസിഡന്റ് നൗഷാദ് വലിയകത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കാദിര്‍ ഫില്‍ഫില, മുഖ്യ രക്ഷാധികാരി അഷ്റഫ് അമ്പലത്, മുന്‍ സെക്രട്ടറി അഷ്റഫ് കുമ്മംകണ്ടത്, അഹമ്മദ്ഷാ എന്നിവര്‍ പ്രസംഗിച്ചു.

‘ഹൃദയാഘാതം തുടര്‍ന്നുള്ള ചികിത്സകള്‍’ എന്ന വിഷയത്തില്‍ ഹമദ് ഹോസ്പിറ്റല്‍ ഹൃദയ വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. റഷീദ് പട്ടത്ത്, ഖത്തര്‍ മുസ്‌ലിം റിലീഫ് സംഘടനയെ കുറിച്ചു വൈസ് പ്രസിഡന്റ് സുബൈര്‍ കണ്ണകില്ലത്ത് എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!