ചൊവ്വര- പട്ടൂര്‍കുന്ന് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ സമാപിച്ചു

Web Desk
1 Min Read

അങ്കമാലി: സില്‍വര്‍സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ചൊവ്വര സംഘടിപ്പിച്ച ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു. ആറു ടീമുകള്‍ മാറ്റുരച്ച മത്സരങ്ങളെല്ലാം മികച്ച നിലവാരം പുലര്‍ത്തിയ കളികളായിരുന്നു.

city exchange

ഫൈനല്‍ മത്സരം ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. ഫൈനലില്‍ യുനൈറ്റഡ് എഫ് സിയെ നേരിട്ട എഫ് സി ചൊവ്വര പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3- 2ന് വിജയം കൊയ്തു.

വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങില്‍ ജോണ്‍ഗില്‍ബര്‍ട്ട് കൂളിയത്ത് അധ്യക്ഷത വഹിച്ചു. ശ്രീമൂല നഗരം പഞ്ചായത്ത് വാര്‍ഡ് അംഗം സിമി ജിജൊ, പ്രവാസികളുടെ സംഘടനയായ ഉപകാര്‍ ചൊവ്വരയുടെ പ്രതിനിധി മോഴ്‌സ് പയ്യപ്പിള്ളി, സുധീഷ് എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image

വിജയികള്‍ക്കുള്ള റോളിംഗ് ട്രോഫി ജോണ്‍ഗില്‍ബര്‍ട്ടും സിമി ജിജൊയും ചേര്‍ന്ന് നല്കി. റണ്ണര്‍അപ്പ് ട്രോഫി സുധീഷ് ചൊവ്വരയും ക്യാഷ് അവാര്‍ഡുകള്‍ മോഴ്‌സ് പയ്യപ്പിള്ളിയും മാര്‍ട്ടിനും ബിനു ഷാരെന്‍ എന്നിവരും വിതരണം ചെയ്തു. ക്ലബ് മാനേജര്‍ വിഷ്ണു മോഹന്‍ നന്ദി രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!