ലോകകപ്പ് ബ്രസീലിനെന്ന് റോയിട്ടേഴ്‌സ് മാര്‍ക്കറ്റ് അനലിസ്റ്റ് സര്‍വേ

Web Desk
1 Min Read

ദോഹ: ഖത്തര്‍ ലോകകപ്പ് അര്‍ജന്റീനയ്‌ക്കെന്ന ഇ എ സ്‌പോര്‍ട്‌സിന്റെ പ്രവചനത്തിന് പിന്നാലെ ബ്രസീല്‍ കപ്പ് നേടുമെന്ന പ്രവചനവുമായി റോയിട്ടേഴ്‌സിന്റെ മാര്‍ക്കറ്റ് അനലിസ്റ്റ് സര്‍വേ. ലോകത്തെ പ്രമുഖരായ 135 ഫുട്ബോള്‍ മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് സര്‍വേയില്‍ പങ്കെടുത്തത്.

city exchange

സര്‍വേയില്‍ പങ്കെടുത്ത ഏകദേശം പകുതിയോളം പേരും പറയുന്നത് ഖത്തറില്‍ തങ്ങളുടെ ആറാം കിരീടം ബ്രസീല്‍ സ്വന്തമാക്കുമെന്നാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബ്രസീല്‍ അവസാനമായി ലോകകപ്പ് സ്വന്തമാക്കിയത്.

സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം പേര്‍ ബ്രസീലിനെ പിന്തുണച്ചപ്പോള്‍ 15 ശതമാനം മാത്രമാണ് അര്‍ജന്റീന കപ്പ് നേടുമെന്ന് പറഞ്ഞത്. ഫ്രാന്‍സിന് സാധ്യത പറഞ്ഞവര്‍ 14 ശതമാനവും ജര്‍മ്മനിക്ക് ഏഴ് ശതമാനവും ഇംഗ്ലണ്ടിനും ബെല്‍ജിയത്തിനും അഞ്ചും മറ്റുള്ളവര്‍ക്ക് എട്ട് ശതമാനവുമാണ് സര്‍വേ ഫലം.

- Advertisement -
Ad image

ഗോള്‍ഡന്‍ ബൂട്ട് കിലിയന്‍ എംബപ്പെ നേടുമെന്ന് 28 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഹാരി കെയ്‌നും മെസിയും നേടുമെന്ന് 14 ശതമാനം വീതവും കരിം ബെന്‍സിമയ്ക്ക് 12 ശതമാനവുമാണ് വോട്ട് ലഭിച്ചത്. നെയ്മര്‍ക്ക് ഗോള്‍ഡന്‍ ബൂട്ട് കിട്ടുമെന്ന് ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നത് കേവലം ഒന്‍പത് ശതമാനം മാത്രമാണ്.

വിനീഷ്യസ് ജൂനിയര്‍ ഗോള്‍ഡന്‍ ബൂട്ട് നേടുമെന്ന് പറയുന്നത് അഞ്ച് ശതമാനം പേര്‍ പ്രതീക്ഷിക്കുമ്പോള്‍ മറ്റുള്ളവര്‍ നേടുമെന്ന് പറയുന്നവരുടെ എണ്ണം കൂടുതലാണ്- 18 ശതമാനം പേരാണ് ഇത്തരത്തില്‍ അഭിപ്രായം നടത്തിയിരിക്കുന്നത്.

ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരത്തിന് ഏറ്റവും കൂടുതല്‍ പേര്‍ മുന്നോട്ട് വെച്ച പേര് അലിസണിന്റേതാണ്. തിബൗട്ട് കോര്‍ട്ടോയിസ് പുരസ്‌കാരം നേടുമെന്ന് 23 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഹ്യൂഗോ ലോറിസിന്റെ പേര് 11 ശതമാനം പേരും മാനുവല്‍ ന്യൂയറിനെ 11 ശതമാനവും എഡേഴ്‌സണിന്റെ പര് 6 ശതമാനവും മാര്‍ട്ടിനസിന്റെ പേര് അഞ്ച് ശതമാനവും പറഞ്ഞു. മറ്റുള്ളവര്‍ക്കാണ് ഗോള്‍ഡന്‍ ഗ്ലൗവെന്ന് പറഞ്ഞത് 13 ശതമാനം പേരാണ്.

Share This Article
Leave a Comment
error: Content is protected !!