ചൂര്‍ണ്ണിക്കര കേരളോത്സവ കലാപരിപാടികള്‍ ആരംഭിച്ചു

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ കേരളോത്സവത്തിന്റെ ഭാഗമായ കലാപരിപാടികള്‍ ആരംഭിച്ചു. നവംബര്‍ 21 വരെ ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായാണ് കേരളോത്സവത്തിന്റെ കലാ കായിക പരിപാടികള്‍ നടക്കുന്നത്.

city exchange

മനക്കപ്പടി അശോക ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മല്‍സരത്തോടെയാണ് കേരളോത്സവം ആരംഭിച്ചത്. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ പഞ്ചായത്ത് കെ കരുണാകരന്‍ കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ കലാ കായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് സ്വാഗതം പറഞ്ഞു. അംഗങ്ങളായ സി പി നൗഷാദ്, പി എസ് യൂസഫ്, ലീന ജയന്‍, സബിത സുബൈര്‍, ലൈല അബ്ദുല്‍ ഖാദര്‍, റംല അലിയാര്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റംല താജുദ്ദീന്‍, യൂത്ത് കോര്‍ഡിനേറ്റര്‍ സുധീര്‍ കുന്നത്തേരി, റഷീദ് മേപ്പുറത്ത് എന്നിവര്‍ ആശംസകള്‍ പ്രസംഗിച്ചു.

ഗെയിംസ് മല്‍സരങ്ങള്‍ ഞായര്‍ രാവിലെ മുതല്‍ ആരംഭിക്കും. 20ന് സടക്ക് റോഡില്‍ നടക്കുന്ന വടംവലിയോടെ കേരളോത്സവത്തിനു സമാപനം കുറിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!