

കൊച്ചി: ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. മമ്മൂട്ടി കമ്പനി നിര്‍മ്മാണം നിര്‍വഹിക്കുന്ന കാതല്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം നിര്‍വഹിക്കുന്നത്.

സിനിമാസ്വാദകരെ സംബന്ധിച്ചിടത്തോളം റോഷാക്കും നന്‍പകല്‍ നേരത്തു മയക്കവും സമ്മാനിച്ച മമ്മൂട്ടി കമ്പനി പുതിയൊരു ആസ്വാദന മികവ് മലയാള സിനിമക്ക് നല്‍കുന്ന ചിത്രമാണ് കാതല്‍. സാലു കെ. തോമസിന്റെ ഛായാഗ്രഹണത്തില്‍ ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ് ജോര്‍ജാണ്.

കാതലിലെ മറ്റു പ്രധാന വേഷങ്ങളില്‍ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനി തിയേറ്ററില്‍ റിലീസ് ചെയ്ത നിസാം ബഷീര്‍ സംവിധാനം നിര്‍വഹിച്ച റോഷാക്കിന് ഡിസ്നി ഹോട്ട്സ്റ്റാറിലും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.
കാതലിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്: എഡിറ്റിങ്- ഫ്രാന്‍സിസ് ലൂയിസ്, സംഗീതം- മാത്യൂസ് പുളിക്കന്‍, ആര്‍ട്ട്- ഷാജി നടുവില്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സണ്‍ പൊടുത്താസ്സ്, സൗണ്ട് ഡിസൈന്‍- ടോണി ബാബു, ഗാനരചന- അലീന, വസ്ത്രലങ്കാരം- സമീറാ സനീഷ്, മേക്ക് അപ്പ്- അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍- അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മാര്‍ട്ടിന്‍ എന്‍. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അസ്ലാം പുല്ലേപ്പടി, സ്റ്റില്‍സ്- ലെബിസണ്‍ ഗോപി, ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, പി ആര്‍ ഒ- പ്രതീഷ് ശേഖര്‍.

