

കോഴിക്കോട്: പള്ളി ഖബര്‍സ്ഥാനില്‍ നിന്നും ചന്ദന മരം മുറിച്ചുകടത്തിയ മഹല്ല് മുതവല്ലി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍.

കോഴിക്കോട് എലത്തൂര്‍ മഹല്ല് കമ്മിറ്റി മുതവല്ലി നാസിദാസ് മന്‍സിലില്‍ മുഹമ്മദ് നിസാര്‍ (64), ബാലുശ്ശേരി കണ്ണാടി പൊയില്‍ കരിമാന്‍കണ്ടി മുസ്തഫ (48), ഉണ്ണിക്കുളം വള്ളിയോത്ത് കിഴക്കോട്ടുമ്മല്‍ അബ്ദുല്‍ നാസര്‍ (48) എന്നിവരാണ് പിടിയിലായത്.

നിസാറില്‍ നിന്ന് ചന്ദനം വാങ്ങാനെത്തിയവരാണ് മുസ്തഫ, അബ്ദുല്‍ നാസര്‍ എന്നിവര്‍. ഇവരില്‍ നിന്ന് 30 കിലോയോളം ചന്ദന മുട്ടികളും ചന്ദനം കടത്താന്‍ ഉപയോഗിച്ച കെ എല്‍ 11 എ ജെ 1020 നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തു.

