

മരട്: വി പി എസ് ലേക്ഷോര്‍ ആശുപത്രിയില്‍ സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പിന് തുടക്കമായി. സമ്പൂര്‍ണ വാക്‌സിനേഷന്‍ എന്ന ലക്ഷ്യത്തോടെ വാക്‌സിന്‍ എല്ലാവരിലേക്കും എത്തിക്കുകയാണ് ഇതുവഴി വി പി എസ് ലേക്ഷോര്‍.
ഫെബ്രുവരി 24ന് ആരംഭിച്ച് മാര്‍ച്ച് അഞ്ചു വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പിലൂടെ കോവിഷീല്‍ഡ് വാക്‌സിനാണ് വിതരണം ചെയ്യുന്നത്. വാക്‌സിന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് ഹോസ്പിറ്റലിലെത്തി വാക്‌സിനെടുക്കാവുന്നതാണ്. ഇതിനായി കോവിന്‍ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തികരിക്കേണ്ടതുണ്ട്. ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം കഴിഞ്ഞവര്‍ക്കും രണ്ടാം ഡോസിനായും രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ഒന്‍പത് മാസം പിന്നിട്ട 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാം. ബുക്കിംഗിന് 0484 2772073, 18003138775 എന്ന നമ്പരില്‍ ബന്ധപ്പെടുക.

