വിദ്യാഭ്യാസമന്ത്രിക്ക് കെ എ ടി എഫ് അവകാശ പത്രിക സമര്‍പ്പിച്ചു

Web Desk
2 Min Read

തിരുവനന്തപുരം: കെ എ ടി എഫ് അവകാശദിനത്തോടനുബന്ധിച്ച് അധ്യാപകരുടെയും വിദ്യാഭ്യാസ മേഖലയിലെയും ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്ക് കെ എ ടി എഫ് അവകാശ പത്രിക സമര്‍പ്പിച്ചു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ്, ജനറല്‍ സെക്രട്ടറി എം എ ലത്തീഫ്, ട്രഷറര്‍ മാഹിന്‍ ബാഖവി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മുഹമ്മദ് എന്നിവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.

city exchange

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോള്‍ അറബി അധ്യാപകരുള്‍പ്പെടെയുള്ള ഭാഷാധ്യാപകരുടെ ആശങ്കകള്‍ അകറ്റുക, അനുചിതമായ കേന്ദ്ര വിദ്യാഭ്യാസ നയം തുറന്ന ചര്‍ച്ചകള്‍ക്ക് വിധേയമാക്കുക, സ്പാര്‍ക്കില്‍ തെറ്റായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഭാഷാധ്യാപകരുടെ തസ്തിക നാമത്തിലെ പിഴവ് ഉടന്‍ പരിഹരിക്കുക, ഡി എല്‍ ഇഡ് സെന്ററുകളില്‍ തസ്തിക നിര്‍ണ്ണയം നടത്തി മതിയായ അധ്യാപക പ്രാതിനിധ്യം ഉറപ്പാക്കുക, എല്‍ ടി ടി സി കോഴ്‌സുകള്‍ ബി എഡ് കോഴ്‌സിന് തുല്യമാക്കി ഉത്തരവ് ഇറക്കുക, ഹയര്‍ സെക്കന്ററിയില്‍ അറബി ഭാഷ പഠിക്കാന്‍ 25 കുട്ടികള്‍ വേണമെന്ന വിവാദമായ പുതിയ സര്‍ക്കുലര്‍ പിന്‍വലിക്കുക, അണ്‍ എക്കണോമിക് വിദ്യാലയങ്ങളില്‍ ഭാഷാ പഠനത്തിന് മതിയായ കുട്ടികളുണ്ടെങ്കില്‍ ഭാഷാധ്യാപക തസ്തിക അനുവദിക്കുക, പി എസ് സി നിയമനം ത്വരിതപ്പെടുത്തുകയും ഒഴിഞ്ഞ് കിടക്കുന്ന മുഴുവന്‍ അധ്യാപക തസ്തികകളിലും അധ്യാപകരെ നിയമിക്കുകയും ചെയ്യുക, അറബി അധ്യാപക തസ്തികകളിലടക്കമുള്ള വിവിധ റാങ്ക് ലിസ്റ്റുകള്‍ പി എസ് സി അടിയന്തിരമായി പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക,
ഭാഷാ അധ്യാപക- വിദ്യാര്‍ഥി അനുപാതം കുറക്കുക,
എല്ലാ അധ്യാപകര്‍ക്കും ജോലി സംരക്ഷണം ഉറപ്പാക്കുക,
അറബിക് യൂണിവേഴ്‌സിറ്റി യാഥാര്‍ഥ്യമാക്കുക,
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിച്ച് എല്ലാ ജീവനക്കാര്‍ക്കും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍
അനുവദിക്കുക, മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങള്‍ ലഭിക്കുന്ന ആശുപത്രികളെ ഉള്‍പ്പെടുത്തി ആക്ഷേപ രഹിതമായി മെഡിസെപ്പ് നടപ്പിലാക്കുക, അറബി ഭാഷാ പഠനം നടത്തുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പൊതു വിദ്യാഭ്യാസ വകുപ്പ് അറബിക്ക് യൂണിറ്റിന് കീഴില്‍ അറബി സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുകയും സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും ഏര്‍പ്പെത്തുക, മലബാര്‍ മേഖലയില്‍ ഹയര്‍ നെസക്കന്‍ഡറി പഠനത്തിന് അധിക ബാച്ചുകള്‍ അനുവദിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് കെ എ ടി എഫ് അവകാശ പത്രികയില്‍ ഉന്നയിച്ചത്.

ജൂലായ് അഞ്ചിന് സംസ്ഥാനത്തെ മുഴുവന്‍ ഡി ഡി ഇ, ഡി ഇ ഒ, എ ഇ ഒ തലത്തിലും അവകാശ പത്രിക സമര്‍പ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!