ആലപ്പുഴ രൂപത മുന്‍ അധ്യക്ഷന്‍ സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ കാലം ചെയ്തു

Web Desk
1 Min Read

ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുന്‍ അധ്യക്ഷന്‍ ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ കാലം ചെയ്തു. 77 വയസ്സായിരുന്നു. അര്‍ത്തുങ്കല്‍ സെന്റ് സെബാസ്റ്റ്യന്‍ വിസിറ്റേഷന്‍ ആശുപത്രിയിലാണ് അന്ത്യം. സംസ്‌ക്കരാം 12ന് രാവിലെ പത്തരയ്ക്ക് ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍.

city exchange

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ അര്‍ത്തുങ്കലിനടുത്തുള്ള ചേന്നവേലി തീരദേശ ഗ്രാമത്തില്‍ 1944 മേയ് 18നാണ് ജനനം. ചേര്‍ത്തല സേക്രട്ട് ഹാര്‍ട്ട് മൈനര്‍ സെമിനാരിയിലും പൂനെ പേപ്പല്‍ സെമിനാരിയിലുമാണ് വൈദിക പഠനം പൂര്‍ത്തിയാക്കിയത്. 1969 ഒക്ടോബര്‍ അഞ്ചിന് വൈദികനായി അഭിഷിക്തനായി. ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രലില്‍ സഹവികാരിയായും ഓമനപ്പുഴ പള്ളിയില്‍ വികാരിയായും പ്രവര്‍ത്തിച്ചു. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ അധ്യാപകനായും ചേര്‍ത്തല സേക്രട്ട് ഹാര്‍ട്ട് മൈനര്‍ സെമിനാരിയില്‍ റെക്ടറായും സേവനമനുഷ്ഠിച്ച സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ആലപ്പുഴ ലിയോ തെര്‍ട്ടീന്ത് ഹൈസ്‌കൂള്‍ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2000 നവംബര്‍ 14ന് ആലപ്പുഴ രൂപതയുടെ സഹായമെത്രാനായി നിയുക്തനായി. 2001 ഫെബ്രുവരി 11ന് അഭിഷിക്തനായ അദ്ദേഹം 2001 ഡിസംബര്‍ 9ന് ബിഷപ്പ് ഡോ. മൈക്കിള്‍ ആറാട്ടുകുളം വിരമിച്ചതോടെ ആലപ്പുഴ രൂപതയുടെ മൂന്നാമത്തെ അധ്യക്ഷനായി സ്ഥാനമേറ്റു. കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ പിന്നാക്ക സമുദായ കമ്മീഷന്‍ ചെയര്‍മാന്‍, കരിസ്മാറ്റിക് കമ്മീഷന്‍ ഉപാധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!