

കോഴിക്കോട്: മലയാറ്റൂര്‍ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം സുഭാഷ് ചന്ദ്രന്റെ സമുദ്ര ശിലക്ക് നല്കുമെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റും പ്രശസ്ത സാഹിത്യകാരനുമായ പെരുമ്പടവം ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
25000 രൂപയും ശില്‍പ്പവും പ്രശസ്തി പതിവുടങ്ങുന്ന പുരസ്‌ക്കാരം മെയ് 30ന് വൈകിട്ട് ആറിന് തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളില്‍ നടക്കുന്ന മലയാറ്റൂര്‍ സാംസ്‌കാരിക സായാഹ്നത്തില്‍ സമ്മാനിക്കും.

അത്യപൂര്‍വമായ രചനാ വിസ്മയമാണ് സമുദ്ര ശിലയെന്ന് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ചെയര്‍മാനും സാഹിത്യകാരനുമായ കെ വി മോഹന്‍ കുമാര്‍ അഭിപ്രായപ്പെട്ടു. വേറിട്ട രചന തന്ത്രവും ഭാഷയുടെ സൗന്ദര്യവും യാഥാര്‍ഥ്യത്തിനൊപ്പം ഊടും പാവുമിടുന്ന ഭ്രമാത്മകതയും തികച്ചും മലികമായ ദാര്‍ശനിക
പരിപ്രേക്ഷ്യങ്ങളും ഈ കൃതിക്ക് അനേകം തലങ്ങളിലുള്ള വായന സാധ്യമാക്കുന്നതായി അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ റോസ് മേരി, എം നൗഷാദ് അലി, പി ആര്‍ ശ്രീകുമാര്‍ എന്നിവരും സംബന്ധിച്ചു.

