

ദോഹ: സാധാരണ നോട്ടുകള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഡോളറുകളാക്കി മാറ്റാനാവുമെന്ന് തട്ടിപ്പ് നടത്തിയ രണ്ടുപേരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണത്തിനൊടുവിലാണ് രണ്ടുപേരേയും പിടികൂടിയത്.

ചില രാസലായനികള്‍, പൊടികള്‍, തട്ടിപ്പിന് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് പുറമേ യു എസ് ഡോളര്‍ നോട്ടുകളുടെ അതേ വലിപ്പത്തിലുള്ള നിരവധി കറുത്ത കടലാസുകളും ഇവരില്‍ നിന്നും കണ്ടെടുത്തു.

രണ്ടു പ്രതികളും കുറ്റം സമ്മതിച്ചു.
സാമ്പത്തിക ഇടപാടുകള്‍ അംഗീകൃത ഏക്‌സ്‌ചേഞ്ച് കമ്പനികളിലൂടേയും ബാങ്കുകളിലൂടെയുമാണ് നടക്കുന്നതെന്ന് ഉറപ്പാക്കാനും ബാങ്കിംഗ് ചട്ടക്കൂടിന് പുറത്ത് ആകര്‍ഷകമായ താത്പര്യങ്ങളോടെ മണി എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളുമായോ വ്യക്തികളുമായോ ഇടപെടുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.

