ഫിഫ അണ്ടര്‍-17 ലോക കപ്പ് ഖത്തര്‍ 2025 ടിക്കറ്റിംഗ് ആപ്പ് പുറത്തിറങ്ങി

Web Desk
2 Min Read

ദോഹ: ഫിഫ അണ്ടര്‍-17 ലോകകപ്പ് ഖത്തര്‍ 2025 പ്രാദേശിക സംഘാടക സമിതി റോഡ് ടു ഖത്തര്‍ (RoadtoQatar) ടിക്കറ്റിംഗ് ആപ്പ് പുറത്തിറക്കി. നവംബര്‍ 3 മുതല്‍ 27 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആരാധകര്‍ നിര്‍ബന്ധമായും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.

city exchange

ഈ ആപ്പ് വഴി ആരാധകര്‍ വാങ്ങിയ ടിക്കറ്റുകള്‍ കാണുകയും അതിലൂടെ അസ്പയര്‍ സോണ്‍ കോംപ്ലക്‌സിലേക്കും ഫൈനല്‍ നടക്കുന്ന ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലേക്കും പ്രവേശനം നേടുകയും ചെയ്യാം.

ഡിജിറ്റല്‍ ടിക്കറ്റിംഗ് അനുഭവത്തിന്റെ മുഴുവന്‍ സൗകര്യങ്ങളും ആപ്പില്‍ ലഭ്യമാണ്. ആരാധകര്‍ക്ക് തങ്ങളുടെ ടിക്കറ്റുകള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും ട്രാന്‍സ്ഫര്‍ ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും. ആപ്പ് ഇപ്പോള്‍ ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ഡൗണ്‍ലോഡിനായി ലഭ്യമാണ്.

റോഡ് ടു ഖത്തര്‍ ആപ്പ് ഖത്തറില്‍ നടക്കുന്ന വരാനിരിക്കുന്ന പ്രധാന കായിക മേളകള്‍ക്കും ഫിഫ അറബ് കപ്പ് 2025, ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2025 എന്നിവയ്ക്കും ഏകീകൃത ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായും പ്രവര്‍ത്തിക്കും. ഒരൊറ്റ ആപ്പ് മുഖേന ആരാധകര്‍ക്ക് എല്ലാ ടൂര്‍ണമെന്റുകളിലേക്കും പ്രവേശനം ലഭ്യമാക്കും.

- Advertisement -
Ad image

48 ടീമുകള്‍ പങ്കെടുക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് ഖത്തര്‍ 2025 ഇതുവരെ നടന്നവയില്‍ ഏറ്റവും വലിയ പതിപ്പായിരിക്കും. ദിവസേന എട്ട് മത്സരങ്ങള്‍ വീതം മൊത്തം 104 മത്സരങ്ങള്‍ നടക്കും. നവംബര്‍ 27ന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഫൈനല്‍ നടക്കും.

എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. പ്രതിദിനപാസ് ടിക്കറ്റുകള്‍ 20 ഖത്തര്‍ റിയാല്‍ മുതല്‍ ആരംഭിക്കുന്നു. ആവശ്യമേറിയ മത്സരങ്ങള്‍ക്ക് പ്രൈം പാസ് റിസര്‍വേഷനുകളും ഖത്തര്‍ ടീമിന്റെ ആരാധകര്‍ക്ക് വേണ്ടി ഫോളോ മൈ ടീം പാക്കേജുകളും ലഭ്യമാണ്.

ഓരോ വ്യക്തിക്കും ഒരു ദിവസം പരമാവധി ആറ് ടിക്കറ്റുകള്‍ വാങ്ങാന്‍ സാധിക്കും. വെബ്സൈറ്റ് വഴി വാങ്ങുന്ന എല്ലാ ടിക്കറ്റുകളും റോഡ് ടു ഖത്തര്‍ ആപ്പിലൂടെ നിയന്ത്രിക്കപ്പെടും.

ശാരീരിക വെല്ലുവിളിയുള്ള ആരാധകര്‍ക്ക് വീല്‍ചെയര്‍ സൗകര്യമുള്ള സീറ്റുകള്‍ ലഭ്യമാണ്. അത്തരം ടിക്കറ്റുകള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് പാസ് ഉള്‍പ്പെടും. ഈ സീറ്റുകള്‍ ആവശ്യപ്പെടുന്നവര്‍ [email protected] എന്ന വിലാസത്തിലേക്ക് ഇമെയില്‍ അയയ്ക്കാം.

ഖത്തറിലെ ഈ വര്‍ഷത്തെ വന്‍കായിക മേളകള്‍ ഫിഫ അണ്ടര്‍-17 nakകപ്പോടെ ആരംഭിക്കും. തുടര്‍ന്ന് ഡിസംബര്‍ 1 മുതല്‍ 18 വരെ ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 നടക്കും. ഡിസംബര്‍ 10, 13, 17 തിയ്യതികളില്‍ ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2025-ന്റെ രണ്ടാം പതിപ്പിനും ഖത്തര്‍ ആതിഥേയത്വം വഹിക്കും.

ഫിഫ അണ്ടര്‍-17 വേള്‍ഡ് കപ്പ് ഖത്തര്‍ 2025-ന്റെ മത്സര ഷെഡ്യൂളിനും ടിക്കറ്റുകള്‍ക്കും ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.

https://www.roadtoqatar.qa/en

Share This Article
Leave a Comment
error: Content is protected !!