

ആലുവ: എടത്തല സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് മന്ദിരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ലോക്കര്‍ ഉദ്ഘാടനം ബെന്നി ബഹനാന്‍ എം പി നിര്‍വഹിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു.

ബാങ്ക് പ്രസിഡന്റ് സി എം സിയാദ്, സെക്രട്ടറി എം പി റഫിക്ക്, പഞ്ചായത്ത് പ്രസിഡന്റ്് പ്രിജ കുഞ്ഞുമോന്‍, വൈസ് പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് അംഗം റൈജ അമിര്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ എ ചാക്കോച്ചന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അസീസ് മൂലയില്‍, ബാങ്ക് മുന്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ കിഴക്കേടത്ത്, എം കെ സിദ്ദിക്ക്, ബി എ അബ്ദുല്‍ മുത്തലിബ്, കെ പി അംബിക, ആബിദ ഷെരിഫ്, അസീസ് കോമ്പാറ, കെ എം കുഞ്ഞുമോന്‍, കെ കെ അബ്ദുല്‍ ഖലീല്‍ എന്നിവര്‍ പ്രസംഗിച്ചു,

കെട്ടിടത്തിന്റെ രൂപകല്‍പനയും നിര്‍മ്മാണവും നടത്തിയ ബേബി എം സൈമണ്‍, കെ ബാലകൃഷ്ണന്‍ എന്നിവരെ അനുമോദിച്ചു.

