യൂറോപ്യന്‍ വിപണിയില്‍ വരവറിയിച്ച് മലയാളത്തിന്റെ ഒ ടി ടി

Web Desk
2 Min Read

കൊച്ചി: മലയാളത്തിലെ ഏറ്റവും വലിയ വിനോദ ശേഖരമാണ് മെയിന്‍ സ്ട്രീം ടി വി. ഇപ്പോള്‍ ഇതാ ജര്‍മ്മന്‍ കമ്പനിയായ മെയിന്‍ സ്റ്റേജ് ഹബ്ബ് മെയിന്‍ സ്ട്രീം ടി വിയില്‍ നിക്ഷേപം നടത്തി തങ്ങളുടെ പങ്കാളിത്തം അറിയിച്ചിരിക്കുന്നു. മെയിന്‍ സ്ട്രീം ടി വി ഇനി മുതല്‍ ജര്‍മ്മന്‍ പങ്കാളിത്വത്തിലാവും പ്രവര്‍ത്തിക്കുക. അനുദിനം വളര്‍ന്നു വരുന്ന ഈ ഒ ടി ടി പ്ലാറ്റ്‌ഫോം യൂറോപ്യന്‍ വിപണിയിലേക്കും വരവറിയിക്കുകയാണ് ലക്ഷ്യം.

city exchange

കേരളത്തില്‍ നിന്നുള്ള കണ്ടന്റ് ക്രിയേറ്റേഴ്‌സിന് ആഗോളതലത്തില്‍ തങ്ങളുടെ കഴിവ് തെളിയിക്കാനും വരുമാനത്തിനുമുള്ള ഒരു മാര്‍ഗ്ഗമാണ് ഇതിലൂടെ തുറന്നിരിക്കുന്നത്. ഇന്‍ഡോ ജര്‍മ്മന്‍ പങ്കാളിത്തത്തില്‍ ആയിരിക്കും കേരളത്തില്‍ കണ്ടന്റ് നിര്‍മ്മിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സിനിമകള്‍, വെബ്ബ് സീരീസുകള്‍, കുട്ടികള്‍ക്കുള്ള അനിമേഷന്‍ സിനിമകള്‍, ഷോര്‍ട്ട് ഫിലിമുകള്‍, ഡോക്യുമെന്ററികള്‍ എന്നിങ്ങനെ എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഇഷ്ടപ്പെടുന്ന കണ്ടന്റുകളുമായാണ് മെയിന്‍ സ്ട്രീം ജര്‍മ്മനിയിലേക്ക് വരുന്നത്. ഓരോ ആഴ്ചയിലും പുതിയ വീഡിയോകള്‍ പ്രേക്ഷകര്‍ക്കായി പുറത്തിറക്കുന്നുണ്ട്.

തിരഞ്ഞെടുക്കപ്പെട്ട സിനിമകള്‍, വെബ് സീരീസുകള്‍, കുട്ടികള്‍ക്കുള്ള അനിമേഷന്‍ സിനിമകള്‍, ഷോര്‍ട്ട് ഫിലിമുകള്‍, ഡോക്യുമെന്ററികള്‍ എന്നിങ്ങനെ എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഇഷ്ടപ്പെടുന്ന കണ്ടന്റുകളുമായാണ് മെയിന്‍ സ്ട്രീം ജര്‍മ്മനിയിലേക്ക് വരുന്നത്. ഓരോ ആഴ്ചയിലും പുതിയ വീഡിയോകള്‍ പ്രേക്ഷകര്‍ക്കായി പുറത്തിറക്കുന്നുണ്ട്. ആന്‍ഡ്രോയിഡിലും ഐ ഒ എസ്, വെബ് പ്ലാറ്റ്‌ഫോമുകളിലും മെയിന്‍ സ്ട്രീം ടി വി ലഭ്യമാണ്.

- Advertisement -
Ad image

തന്റെ വേരുകള്‍ കേരളത്തില്‍ നിന്നാണെന്നും അതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നുള്ള മെയിന്‍ സ്ട്രീം ടി വി വളരെ വേഗത്തില്‍ മെയിന്‍ സ്റ്റേജ് ഹബ്ബിന്റെ ഭാഗമാവാന്‍ കഴിഞ്ഞു എന്നും മെയിന്‍ സ്റ്റേജ് ഹബ്ബ് ഫൗണ്ടറും സി ഇ ഒ ആയ സ്വെന്‍ വെഗ്‌നര്‍ അഭിപ്രായപെടുന്നുണ്ട്. മെയിന്‍ സ്ട്രീമുമായി ചേര്‍ന്ന് ജര്‍മ്മനിയില്‍ ബൃഹത് പദ്ധതികളാണ് ഞങ്ങള്‍ ആവിഷ്‌കരിക്കുന്നത് എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

‘ഞങ്ങള്‍ക്കിത് വലിയ ഒരവസരമാണ് അതു പോലെ തന്നെ വലിയ ഉത്തരവാദിത്തവും. ഓരോ ഉപഭോക്താക്കള്‍ക്കും എന്താണ് വേണ്ടത് മനസ്സിലാക്കി പെരുമാറുന്നതാണ് മെയിന്‍സ്ട്രീമിന്റെ രീതി. ഓരോ യൂസറും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്. മെയിന്‍ സ്ട്രീം ടി വി നിങ്ങളുടെ സ്വന്തം പ്ലാറ്റ്‌ഫോമാണ്. യപ് ടി വി, ചിത്രം ടി വി തുടങ്ങിയ പ്ലാറ്റ് ഫോമുകളില്‍ നിന്നും ഞങ്ങളെ വ്യത്യസ്തരാക്കുന്നതും ഇതു തന്നെയാണ്. ഓരോ യൂസറിനും വ്യക്തിഗതമായ ഒരനുഭവം മെയിന്‍ സ്ട്രീം ടി വി നല്‍കും. നിങ്ങളുടെ ക്രിയേറ്റീവ് വര്‍ക്കുകള്‍ ലോകത്തെ കാണിക്കാനുള്ള അവസരവും മെയിന്‍സ്ട്രീം ടി വി ഒരുക്കുന്നുണ്ട്’ മെയിന്‍ സ്ട്രിം ടി വി ഫൗണ്ടറും സി ഇ ഒ ആയ ശിവ എസ് വ്യക്തമാക്കി.

‘ഇന്ത്യയിലെ പ്രേക്ഷകര്‍ ഇത്രയും നാള്‍ ആസ്വദിച്ചിരുന്ന മികവുറ്റ സേവനം ജര്‍മ്മനിയിലെ ഞങ്ങളുടെ പ്രേക്ഷകര്‍ക്കും എത്തിക്കുകയാണ് ലക്ഷ്യം. മെയിന്‍ സ്റ്റേജ് ഹബ്ബുമായി ചേര്‍ന്നു പ്രവൃത്തിക്കാനാവുന്നതില്‍ അതിയായ സന്തോഷമുണ്ട് ‘എന്ന് മെയിന്‍ സ്ട്രീം ടി വിയുടെ പ്രതിനിധി ജയകൃഷ്ണന്‍ പറഞ്ഞു. വരുന്ന രണ്ടു വര്‍ഷം ഇന്‍ഡോ ജര്‍മ്മന്‍ പങ്കാളിത്തത്തില്‍ മെയിന്‍ സ്റ്റേജ് ഹബ്ബ് മെയിന്‍ സ്ട്രീം ടി വിയുമായി ചേര്‍ന്ന് കേരളത്തിലെ കണ്ടന്റ് മാര്‍ക്കറ്റില്‍ നിക്ഷേപം നടത്താനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ കണ്ടന്റ് നിര്‍മ്മാതാക്കള്‍ക്ക് അവരുടെ ആശയങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കാനുള്ള വേദിയാണ് ഇതോടെ ഒരുങ്ങുന്നത്.

Share This Article
Leave a Comment
error: Content is protected !!