

കോഴിക്കോട്: പാല്‍- ഡെയറി ഉത്പന്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന നികുതി ഒഴിവാക്കണമെന്നും ക്ഷീരോത്പാദക സഹകരണ സംഘങ്ങളില്‍ നിന്ന് ആദായ നികുതി ഈടാക്കുന്നത് ഒഴിവാക്കണമെന്നും മലബാര്‍ മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്‍ 33-ാമത് വാര്‍ഷിക പൊതുയോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. മലബാര്‍ മില്‍മയുടെ പ്രവര്‍ത്തന മേഖലയായ വടക്കന്‍ കേരളത്തിലെ ആറ് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 1139 പ്രാഥമിക ക്ഷീര സംഘങ്ങളുടെ പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തു.

2021- 22 സാമ്പത്തിക വര്‍ഷം മേഖലാ യൂണിയന്റെ പ്രവര്‍ത്തന പരിധിയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച ക്ഷീര സംഘങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ഏറ്റവും മികച്ച ക്ഷീര സംഘമായി പാലക്കാട് ജില്ലയിലെ നന്ദിയോട് ക്ഷീര സംഘത്തെയും ഏറ്റവും ഗുണനിലവാരമുള്ള പാല്‍ നല്‍കിയ ക്ഷീര സംഘമായി പാലക്കാട് ജില്ലയിലെ മേനോന്‍ പാറ ക്ഷീര സംഘത്തെയും ഏറ്റവും മികച്ച ബി എം സി സംഘമായി വയനാട് ജില്ലയിലെ സീതാമൗണ്ട് ക്ഷീര സംഘത്തെയും തെരഞ്ഞെടുത്തു. ഏറ്റവും കൂടുതല്‍ മില്‍മ ഉത്ന്നങ്ങള്‍ വില്‍പ്പന നടത്തിയ ക്ഷീര സംഘങ്ങള്‍ മലപ്പുറം ജില്ലയിലെ കല്‍ക്കുണ്ട് ക്ഷീര സംഘവും കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി ക്ഷീര സംഘവുമാണ്.

കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടന്ന യോഗത്തില്‍ മില്‍മ ചെയര്‍മാന്‍ കെ എസ് മണി അധ്യക്ഷത വഹിച്ചു. മുന്‍ വര്‍ഷം മലബാര്‍ മില്‍മയുടെ പ്രതിദിന പാല്‍ സംഭരണം 7.6 ശതമാനം വര്‍ധിച്ച്് 7.3 ലക്ഷം ലിറ്ററിലേക്കും വിപണനം 12.83 ശതമാനം വര്‍ധിച്ച് 5.3 ലക്ഷം ലിറ്ററിലേക്കും ഉയര്‍ന്നു. റിപ്പോര്‍ട്ട് വര്‍ഷം ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍വിലയായി 22 കോടി രൂപ വിതരണം ചെയ്തു. ഇതിനു പുറമെ പാല്‍ വിലയുടെ 83 ശതമാനം നിരവധി കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ക്ഷീര കര്‍ഷകരിലേക്കെത്തിച്ചുവെന്നും കെ എസ് മണി പറഞ്ഞു. ചടങ്ങില്‍ മേഖലാ യൂണിയന്‍ ഡയറക്ടര്‍മാരായ നാരായണന്‍ പി പി, അനിത, ചെന്താമര, സനോജ്, ഉസ്മാന്‍, ബാലചന്ദ്രന്‍, ഗിരീഷ് കുമാര്‍, പി ടി സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു. മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി മുരളി സ്വാഗതവും ഡയറക്ടര്‍ പി ശ്രീനിവാസന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

