ഹൈപ്പര്‍ ടെന്‍ഷന്‍ സിംബല്‍ അനാച്ഛാദനം ചെയ്തു

Web Desk
0 Min Read

കോഴിക്കോട്: ലോക ഹൃദയ ദിനാചരണ മാസമായ സെപ്തംബറില്‍ ഗ്ലെന്‍മാര്‍ക്ക് 8000 ഹൈപ്പര്‍ ടെന്‍ഷന്‍ പരിശോധനാ ക്യാമ്പുകളും 300 ബോധവത്ക്കരണ റാലികളും സംഘടിപ്പിച്ചു.

city exchange

അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ (എ പി ഐ), ഐ എം എ, മലാഡ് മെഡിക്കല്‍ അസോസിയേഷന്‍ എന്നിവരുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
ഇതിനോടനുബന്ധിച്ച് ഗ്ലെന്‍മാര്‍ക്ക് ലോകത്തിലെ ആദ്യത്തെ ഹൈപ്പര്‍ ടെന്‍ഷന്‍ അവയര്‍നസ് സിംബലും അനാഛാദനം ചെയ്തു. അന്‍പതിനായിരം പ്രമുഖ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് ഹൈപ്പര്‍ ടെന്‍ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ അംഗീകരിച്ച ഈ ചിഹ്നം വികസിപ്പിച്ചെടുത്തത്.

Share This Article
Leave a Comment
error: Content is protected !!