അറഫാ ദിനം 19ന്

Web Desk
0 Min Read

റിയാദ്: മാസപ്പിറവി ദൃശ്യമാവാത്തതിനെതുടര്‍ന്ന് സൗദിയില്‍ അറഫ ദിനം ജൂലൈ 19ന് തിങ്കളാഴ്ച്ചയും ബലിപെരുന്നാള്‍ 20ന് ചൊവ്വാഴ്ച്ചയും ആയിരിക്കും. ഇതോടെ ഹജ്ജിനുള്ള അവസാനഘട്ട ഒരുക്കങ്ങളിലേക്ക് തീര്‍ഥാടകരും അധികൃതരും കടന്നു. ഹജ്ജ് ചടങ്ങുകള്‍ക്ക് ജൂലൈ 18നാണ് (ദുല്‍ഹിജ്ജ 8) തുടക്കം കുറിക്കുക. ദുല്‍ഹിജ്ജ ഏഴിന് വൈകിട്ടോടെ തന്നെ ഹാജിമാര്‍ മക്കയില്‍ നിന്നും നീങ്ങിത്തുടങ്ങും. ജൂലൈ 23ന് (ദുല്‍ഹിജ്ജ 13) ചടങ്ങുകള്‍ അവസാനിക്കും. ദുല്‍ഹജ്ജ് മാസപ്പിറവി ദര്‍ശിക്കാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍ ആളുകളോടും സൗദി സുപ്രിം കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സൗദി സുപ്രിം കോര്‍ട്ട് ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

city exchange
Share This Article
Leave a Comment
error: Content is protected !!