

ടൊറന്റോ: കെ സി അഭിലാഷിന്റെ വരികള്‍ക്ക് അനില്‍ വര്‍ഗീസ്, അശ്വിന്‍ മാത്യു എന്നിവര്‍ സംഗീതം പകര്‍ന്ന് ക്രിസ്റ്റി വര്‍ഗീസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ മ്യൂസിക്കല്‍ ആല്‍ബം ‘നെഞ്ചോരമേ’ ഈ മാസം 23ന് പുറത്തിറങ്ങും. പൂര്‍ണ്ണമായും കാനഡയില്‍ ചിത്രീകരിച്ച ഈ മ്യൂസിക്കല്‍ ആല്‍ബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് അയ്‌റാന്‍ ആണ്.

‘അലരെ നീ എന്നിലെ’എന്ന സൂപ്പര്‍ഹിറ്റ് പാട്ട് പാടി ശ്രദ്ധേയനായ ഗായകനാണ് അയ്‌റാന്‍. കൂടാതെ ഏയ്ഞ്ചല്‍ മേരി ജോസഫ് എന്ന ഗായികയെ കൂടി ഈ ആല്‍ബത്തിലൂടെ പരിചയപ്പെടുത്തുകയാണ്.
അലന്‍ ജോര്‍ജ് ആണ് ആല്‍ബം നിര്‍മ്മിക്കുന്നത്. ജോസഫ് കുന്നേല്‍ കോ- പ്രൊഡ്യൂസറും ക്യാമറ കൈകാര്യം ചെയുന്നത് അക്ഷയ് മോന്‍സിയും ആണ്.

മ്യൂസിക് പ്രോഗ്രാമ്മിംഗ്: സാമൂവല്‍ എബി, ഗോപകുമാര്‍ ജി, മിക്‌സ് ആന്‍ഡ് മാസ്റ്ററിങ്: അബിന്‍ പോള്‍, കഥ: ഗ്രീഷ്മ അമ്മു, എഡിറ്റിംഗ്: അലന്‍ പി ജോണ്‍, കളറിങ്: ബിലാല്‍ റഷീദ്, വീഡിയോ പാര്‍ട്ണര്‍: മാജിക് മിസ്റ്റ് മീഡിയ.
എഎന്‍എ മ്യൂസിക് ക്രിയേഷന്‍സിന്റെ യൂട്യൂബ് ചാനലിലൂടെയാവും ആല്‍ബം റിലീസ് ആവുന്നത്.
വാര്‍ത്ത പ്രചാരണം: പി ശിവപ്രസാദ്.

