പിറന്നാള്‍ ദിനത്തില്‍ കല്യാണിയുടെ പുതിയ പോസ്റ്റര്‍: ശേഷം മൈക്കില്‍ ഫാത്തിമ ഉടന്‍

Web Desk
1 Min Read

കൊച്ചി: കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ കല്യാണിയുടെ പിറന്നാള്‍ ദിനമായ ബുധനാഴ്ച റിലീസ് ചെയ്തു. ഫാത്തിമ മൈക്കിന് മുന്നില്‍ അന്നൗണ്‍സറായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

city exchange

സച്ച് എ കൂള്‍ പോസ്റ്റര്‍ എന്ന അടിക്കുറിപ്പോടുകൂടി കല്യാണി പോസ്റ്ററും ഡബ്ബിങ് സ്റ്റുഡിയോയിലെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ശേഷം മൈക്കില്‍ ഫാത്തിമയുടെ ഡബ്ബിങ്ങിലാണ് താനെന്നും ചിത്രം നിങ്ങളിലേക്ക് ഉടന്‍ എത്തുമെന്നും അറിയിച്ചു. ഫുട്ബാള്‍ മത്സരത്തെ ഏറെ സ്‌നേഹിക്കുന്ന മലബാര്‍ മണ്ണിലെ ഒരു വനിതാ അനൗണ്‍സര്‍ ആയി കല്യാണി പ്രിയദര്‍ശന്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മനു. സി. കുമാറാണ്.

മലബാറിലും കൊച്ചിയിലും പരിസര പ്രദേശത്തുമായി ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ ഗംഭീര പ്രകടനവുമായി പ്രേക്ഷക പ്രശംസ നേടുമെന്നുറപ്പാണ്. ഹിഷാം അബ്ദുല്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍ ആണ്.

സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി. മേനോന്‍, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത് ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട്, പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

- Advertisement -
Ad image

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രഞ്ജിത് നായര്‍, എഡിറ്റര്‍- കിരണ്‍ ദാസ്, ആര്‍ട്ട്- നിമേഷ് താനൂര്‍, കോസ്റ്റ്യൂം- ധന്യാ ബാലകൃഷ്ണന്‍, മേക്ക് അപ്പ്- റോണെക്‌സ് സേവിയര്‍, ചീഫ് അസോസിയേറ്റ്- സുകു ദാമോദര്‍, പബ്ലിസിറ്റി- യെല്ലോ ടൂത്ത്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിച്ചാര്‍ഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍- ഐശ്വര്യ സുരേഷ്, പി ആര്‍ ഓ- പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!