

ചാലക്കുടി: ‘ഒപ്പമുണ്ട് എം പി’ പദ്ധതിയുടെ ഭാഗമായി ചാലക്കുടി പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍പ്പെട്ട ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിന് നിര്‍ണ്ണയ ക്യാമ്പുകള്‍ നടത്തുന്നു.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ആര്‍ടിഫിഷ്യല്‍ ലിംഫ് മാനുഫാക്ച്ചറിങ് കോര്‍പ്പറേഷന്‍ സൗജന്യമായാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്.

എറണാകുളം, തൃശൂര്‍ ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ സാമൂഹ്യനീതി വകുപ്പും നാഷണല്‍ കരിയര്‍ സെന്റര്‍ ഫോര്‍ ഡിഫെറെന്‍ഷ്യലി ഏബിള്‍ഡ് തിരുവനന്തപുരം എന്ന ഏജന്‍സിയും സംയുക്തമായാണ് ക്യാമ്പുകള്‍ ഏകോപിപ്പിക്കുന്നത്.
എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഏഴ് അസംബ്ലി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പുകള്‍ നടത്തുന്നത്. ക്യാമ്പ് വഴി ലഭ്യമാക്കുന്ന സഹായ ഉപകരണങ്ങള്‍ താഴെപ്പറയുന്നവയാണ്.
ശ്രവണ സഹായി (ബാറ്ററി), സ്മാര്‍ട്ട് ഫോണ്‍ (100 ശതമാനം അന്ധതയുള്ള 15 വയസ്സിന് മുകളിലുള്ളവര്‍ക്ക്), സ്മാര്‍ട്ട് കെയിന്‍, ബ്രെയ്‌ലി കെയിന്‍ ഫോള്‍ഡര്‍, ബ്രയിലി സ്ലേറ്റ്, ബ്രെയ്‌ലി കിറ്റ്, സെറിബ്രല്‍ പാള്‍സി വീല്‍ ചെയര്‍, എം എസ് ഐഡി കിറ്റ് (ബൗദ്ധിക ഭിന്നശേഷി), വീല്‍ ചെയര്‍, ആര്‍ട്ടിഫിഷ്യല്‍ ലിംഫ്, വാക്കിങ് സ്റ്റിക്ക്, ആക്‌സിലറി ക്രച്ചസ്.
മേല്‍പ്പറഞ്ഞ ഉപകരണങ്ങള്‍ ആവശ്യമുള്ളവര്‍ 40 ശതമാനമോ അതിലധികമോ വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ റേഷന്‍കാര്‍ഡ് (മാസ വരുമാനം 22500ല്‍ താഴെ), ആധാര്‍ കാര്‍ഡ്, പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം താഴെ പറയുന്ന സ്ഥലത്തും സമയത്തും എത്തി ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
1) പെരുമ്പാവൂര്‍, കുന്നത്തുനാട് അസംബ്ലി മണ്ഡലങ്ങളില്‍ പെട്ടവര്‍ ഏപ്രില്‍ 10ന് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ഇ എം എസ് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, പെരുമ്പാവൂര്‍
2) ആലുവ, അങ്കമാലി അസംബ്ലി മണ്ഡലങ്ങളില്‍ പെട്ടവര്‍ ഏപ്രില്‍ 11ന് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ മാര്‍ അത്തനേഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, നെടുമ്പാശ്ശേരി
3) കൊടുങ്ങല്ലൂര്‍, കയ്പ്പമംഗലം അസംബ്ലി മണ്ഡലങ്ങളില്‍ പെട്ടവര്‍ ഏപ്രില്‍ 12ന് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ പണിക്കേഴ്‌സ് ഹാള്‍, പടിഞ്ഞാറേ നട, കൊടുങ്ങല്ലൂര്‍
4) ചാലക്കുടി അസംബ്ലി മണ്ഡലത്തില്‍പ്പെട്ടവര്‍ ഏപ്രില്‍ 13ന് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ എസ് എന്‍ ഡി പി ഹാള്‍, പാലസ് റോഡ്, ചാലക്കുടി
നിര്‍ണ്ണയ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്ന അര്‍ഹരായവര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.

