ഹിജാബ് വിധി പൗരാവകാശ ലംഘനം; നിര്‍ബന്ധ മത കര്‍മ്മമല്ലെന്ന കോടതിയുടെ കണ്ടെത്തല്‍ വിചിത്രം: എസ് എസ് എഫ്

Web Desk
1 Min Read

കോഴിക്കോട്: ഹിജാബ് ധരിക്കുന്നത് ഇസ്‌ലാം മതത്തിലെ ഒഴിച്ചുകൂടാന്‍ കഴിയാത്ത ആചാരമല്ലെന്നും ഹിജാബ് നിരോധനത്തില്‍ തെറ്റില്ലെന്നുമുള്ള കര്‍ണാടക ഹൈക്കോടതി വിധി പൗരാവകാശങ്ങളുടെ ലംഘനമാണെന്നും അതിലേറെ വിചിത്രമാണെന്നും എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജഅഫര്‍ പറഞ്ഞു. ഇസ്‌ലാമില്‍ സര്‍വ്വാംഗീകൃതമായി നിലനില്‍ക്കുന്ന ഹിജാബ് എന്ന സംസ്‌കാരം എസന്‍ഷ്യല്‍ റിലീജിയസ് പ്രാക്ടീസിന്റെ ഭാഗമല്ലെന്ന കോടതിയുടെ കണ്ടെത്തല്‍ എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല.

city exchange

വസ്തുതാ വിരുദ്ധമായ ഇത്തരം നിരീക്ഷണങ്ങള്‍ കോടതിയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണ്. ഇസ്‌ലാം കാര്യമെന്ന പേരില്‍ അറിയപ്പെടുന്ന അഞ്ചു കാര്യങ്ങള്‍ മാത്രമാണ് ഇസ്‌ലാമിക വിശ്വാസികള്‍ക്ക് അനിവാര്യമെന്ന കോടതി നിരീക്ഷണം മുസ്‌ലിം മതവിശ്വാസികളുടെ മറ്റു പല അവകാശങ്ങളെ കൂടി ലംഘിക്കാന്‍ പ്രേരകമാകുന്നതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!