

ദോഹ: ഖത്തറില്‍ എത്തിയ കേരള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ വി എം കോയ മാസ്റ്റര്‍ക്ക് ഖത്തര്‍ ഐ എം സി സി സെന്റര്‍ കമ്മിറ്റി പ്രസിഡന്റ് ഇല്യാസ് മട്ടന്നൂരിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

ഐ എന്‍ എല്‍ സമവായ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ കോയ മാസ്റ്ററെ ദേശീയ നേതൃത്വം വിഭാഗീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടതിന് ശേഷമുള്ള രാഷ്ട്രീയ സാചര്യങ്ങള്‍ ഐ എം സി സി നേതാക്കള്‍ വിശദീകരിച്ചു

ദേശീയ രാഷ്ട്രീയത്തില്‍ ദ്രുവീകരണ രാഷ്ട്രീയം കൂടുതല്‍ ശക്തി പ്രാപിക്കുന്ന അവസരത്തില്‍ ഇടത്പക്ഷ മതേതര ചേരി ശക്തിപ്പെടുത്താന്‍ ഐ എന്‍ എല്ലില്‍ ഐക്യ സാധ്യതകളെ മുന്നോട്ട് കൊണ്ടുപോകണമെന്ന് സ്വീകരണത്തിന് നന്ദി പറയവേ കോയ ാസ്റ്റര്‍ അഭിപ്രായപ്പെട്ടു.

