Connect with us

Community

ശസ്ത്രക്രിയാ സഹായക സംരംഭത്തിന് അംഗീകാരം നേടി നസീം ഹെല്‍ത്ത് കെയര്‍

Published

on


ദോഹ: ഖത്തര്‍ സി എസ് ആര്‍ സമ്മിറ്റില്‍ നസീം ഹെല്‍ത്ത് കെയറിന് ശസ്ത്രക്രിയാ സഹായക സംരംഭത്തിന് അംഗീകാരം. ജനങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ ആവശ്യമുള്ളവര്‍ക്ക് ശസ്ത്രക്രിയാ പരിചരണം നല്‍കുക എന്നതാണ് ഈ സംരംഭത്തിന്റെ ഉദ്ദേശം.

ആരോഗ്യ സംരക്ഷണത്തോടുള്ള നസീമിന്റെ പ്രതിബദ്ധതയുടെ ഭാഗമായി ആരംഭിച്ച ഈ സംരംഭം ഖത്തറിലുടനീളമുള്ള നൂറുകണക്കിന് ജീവിതങ്ങളെ ഇതിനോടകം സഹായിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയില്‍ അടിയുറച്ച് നില്‍ക്കുന്ന പ്ലാറ്റ്ഫോമുകളിലൊന്ന് എന്ന ഈ അംഗീകാരം നാഴികക്കല്ല് മാത്രമല്ല ധാര്‍മ്മിക സ്ഥിതീകരണം കൂടിയാണ്. ”രോഗത്തില്‍ നിന്നും മുക്തി നേടുക എന്നത് ഒരു മനുഷ്യന്റെ അടിസ്ഥാന അവകാശമാണ്, മറിച്ച് അതൊരു ആനുകൂല്യമല്ല,’ സി എം ഡി 33 ഹോള്‍ഡിംഗ്സിന്റെയും നസീം ഹെല്‍ത്ത്‌കെയറിന്റെയും എം ഡിയും വൈസ് പ്രസിഡന്റുമായ മുഹമ്മദ് മിയാന്‍ദാദ് പറഞ്ഞു.

”ഈ ചെറിയ കാരുണ്യ പ്രവൃത്തി ഒരു വലിയ ചലനം സൃഷ്ടിക്കുന്നതിലും ഈ ഒരു സംരംഭം വ്യക്തി സംഘടനകള്‍ക്ക് പകര്‍ത്തിയെടുക്കാന്‍ പറ്റുന്നൊരു മാതൃകയായി മാറുന്നതിലും ഞങ്ങള്‍ ഏറെ സന്തുഷ്ടരാണ്. അനുകമ്പയില്‍ നിന്നാണ് ഈ സംരംഭത്തിന്റെ തുടക്കം. അതുകൊണ്ട് തന്നെ ഈ അംഗീകാരം തിരികെ നല്‍കാനുള്ള ഞങ്ങളുടെ ഉത്തരവാദിത്തത്തെ ശക്തിപ്പെടുത്തുന്നതാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകോത്തര ഫലങ്ങള്‍ നല്‍കുന്ന ഡേ-കെയര്‍ സര്‍ജറിയിലെ പയനിയര്‍ എന്ന നിലയില്‍, നസീം ഹെല്‍ത്ത് കെയര്‍ ആരോഗ്യ സംരക്ഷണത്തിലെ പ്രവേശനക്ഷമതയെ പുനര്‍നിര്‍വചിക്കുന്നത് തുടരുന്നു. ഫ്രീ സര്‍ജറി ഇനിഷ്യേറ്റീവ് എന്നത് നടപടിക്രമങ്ങളെ മാത്രം അടിസ്ഥാനമാക്കുന്ന ഒന്നല്ല – അത് അന്തസ്സ് പുനര്‍സ്ഥാപിക്കുകയും വേദന ലഘൂകരിക്കുകയും വൈദ്യശാസ്ത്രം മനുഷ്യത്വത്തിന്റെ ഒരു പ്രവൃത്തി ആണെന്ന് തെളിയിക്കുകയും ചെയ്യുന്നതില്‍ അടിയുറച്ച് നില്‍ക്കുന്നു.

സാമ്പത്തിക തടസ്സങ്ങള്‍ കാരണം ആര്‍ക്കുമാര്‍ക്കും ചികിത്സ ലഭിക്കാതെ പോകുന്ന ഭാവി മുന്നില്‍ കണ്ടുകൊണ്ട് ജീവിക്കുന്ന അതിഥികളും കുടുംബങ്ങളും മുന്‍നിര മെഡിക്കല്‍ പ്രൊഫഷണലുകളും അടങ്ങുന്ന ഒരു ജനക്കൂട്ടത്തിന് മുന്നിലേക്ക് ഈ അവാര്‍ഡ് സമര്‍പ്പിക്കുകയാണ് നസീമിന്റെ ടീം ചെയ്യുന്നത്.

‘സംരംഭത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുക, കൂടുതല്‍ പങ്കാളികളുമായി സഹകരിക്കുക, നസീമിന്റേത് ഒരു സേവനം മാത്രമല്ല, അതൊരു വാഗ്ദാനമാണെന്നും കൂടി ഉറപ്പാക്കുക’ എന്ന് അവരുടെ പ്രതിജ്ഞ പുതുക്കുകയും കൂടിയാണ് ഈ അംഗീകാരത്തോടെ നസീം ഹെല്‍ത്ത് കെയര്‍.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!