

ആലുവ: ആലുവയുടെ രാഷ്ട്രീയ- ട്രേഡ് യൂണിയന് മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന അന്തരിച്ച പി ആര് ജവഹറിന്റെ 15-ാം അനുസ്മരണ സമ്മേളനം നെഹ്റു പാര്‍ക്ക് മൈതാനത്ത് അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു.

വി പി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് എം ഒ ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ ലത്തീഫ് പൂഴിത്തറ, പി എ മുജീബ്, ജി മാധവന്‍കുട്ടി, പി വി എല്‍ദോസ്, പ്രിന്‍സ് വെള്ളറക്കയ്കല്, ആന്റോ എഡ്വിന് ബേബി, പോളി ഫ്രാന്‍സിസ്, നസീര്‍ ചൂര്‍ണിക്കര, കൗണ്‍സിലര്‍ ജയകുമാര്‍, ആരിഫ് കലാഭവന്‍, സാബു പരിയാരത്ത്, പി സി അലക്സാണ്ടര്‍, ഷറഫുദ്ദീന്, ഷിജോ തച്ചപ്പിള്ളി എന്നിവര്‍ സംസാരിച്ചു.
