

മണപ്പുറം: മണപ്പുറം സെന്റ്. തെരേസാസ് ഹൈസ്‌കൂളില്‍ വിദ്യര്‍ഥികള്‍ക്കായി ഔഷധത്തോട്ടം ഒരുക്കി. പരമ്പരാഗത ഔഷധസസ്യങ്ങളുടെ നൂറുകണക്കിന് ശേഖരമാണ് തോട്ടത്തിലൊരുക്കിയിട്ടുള്ളത്.

സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ആന്റോച്ചന്‍ മംഗലശ്ശേരി സി എം ഐ, ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ രതി നാരായണന്‍, ഡോ. ജയന്‍, പി ടി എ പ്രസിഡന്റ് പി ആര്‍ സുമേരന്‍ എന്നിവര്‍ ഔഷധസസ്യങ്ങള്‍ നട്ട് തോട്ടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

തുടര്‍ന്ന് ‘നേച്ചര്‍’ ക്ലബ് അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്ക് ബോധവത്ക്കരണ ക്ലാസ്സ് ഡോ. ജയന്‍ നയിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് എലിസബത്ത് പോള്‍, ഫാ. വിപിന്‍ കുരിശുതറ സി എം ഐ, ആന്‍സി ആന്റണി, ബിന്ദു തോമസ്, ലീന ഗബ്രിയേല്‍ എന്നിവര്‍ പങ്കെടുത്തു.
