

തിരുവനന്തപുരം: നവാഗതനായ ഷാന്‍ തന്‍ഹ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെറി. ഒയാസിസ് ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ എസ് സുനില്‍കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് ഷംസീര്‍ ഖാന്‍ ആണ്. കൊലപാതകവും മോഷണവും ലഹരിയാക്കിയ സൈക്കോ കില്ലര്‍. പൊലീസിനെ വട്ടം കറക്കിയ അയാളെ പിടികൂടാന്‍ കഴിയാത്തതിലുള്ള നിരാശയിലാണ് സി ഐ ഹണിയും എസ് ഐ ബഷീറും.

വീട്ടുകാരെയും നാട്ടുകാരെയും കബളിപ്പിച്ച് ജീവിക്കുന്ന ഉറ്റ സുഹൃത്തുക്കളാണ് ശരണും അരവിന്ദും. സൈക്കോ കില്ലറുടെ പണവും സ്വര്‍ണവും യാദൃശ്ചികമായി രണ്ടുപേരുടെയും കൈകളില്‍ കിട്ടുന്നു. അത് അന്വേഷിച്ച് സൈക്കോ കില്ലര്‍ ശരണിന്റെയും അരവിന്ദിന്റെയും പിറകേ പോകുന്നു. അയാളെത്തേടി സി ഐയും എസ് ഐയും. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.


ശ്രീരാജ് കാപ്പാടന്‍, ജോമോന്‍ ജോഷി, ബിബിന്‍ നായര്‍, സജിന്‍ ദാസ്, സുനില്‍കുമാര്‍, എസ് ആര്‍ ഖാന്‍ പയ്യോളി, അരുണ്‍ ഉടുമ്പന്‍ചോല, ആനന്ദ് സൂര്യ, ബിജു, സുധീര്‍ ആര്‍ നായര്‍, കിരണ്‍ സരിഗ, ബിനു പൈലറ്റ്, അനു പരലക്ഷ്മി, ഷാജി, റ്റീന, ദീപിക ശങ്കര്‍, അഞ്ജന മറിയം, സനൂജ, വൈഗ, അപര്‍ണ, സിനി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
സൈക്കോ കില്ലറായി ശ്രീരാജ് കാപ്പാടനും ശരണായി ജോമോന്‍ ജോഷിയും സി ഐയായി ബിബിന്‍ നായരും എസ് ഐയായി സജിന്‍ ദാസും എത്തുന്നു.
ഛായാഗ്രഹണം: സജീം പൂവച്ചല്‍, ഗാനരചന: സുനീഷ് പ്രഭാകര്‍, അലി രാഷ്ട്ര. സംഗീത സംവിധാനം: റിജോഷ്, അലി രാഷ്ട്ര. ഗായകര്‍: ശ്രുതി എസ് മേനോന്‍, അലി രാഷ്ട്ര. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സന്ധ്യാ സുനില്‍, എഡിറ്റിംഗ്: ബാബുരാജ്, കലാ സംവിധാനം: അരുണ്‍ ചിതറ, കോസ്റ്റ്യൂം:വിഷ്ണു ആറ്റുകാല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍: ബോബി കെ എസ്, ജിനു സുധാകരന്‍, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: അരുണ്‍ ഉടുമ്പന്‍ചോല, രാഹുല്‍ കൃഷ്ണ, മേക്കപ്പ്: രാജേഷ് വെള്ളനാട്, അമല്‍ ഏറ്റേണല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു പെരുമ്പഴതൂര്‍,. പി ആര്‍ ഒ: റഹിം പനവൂര്‍, സ്റ്റില്‍സ്: അഭി, സ്‌ക്രിപ്റ്റ് കണ്‍സള്‍ട്ടന്റ്: രതീഷ് പടിഞ്ഞാറേക്കര, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അഖില്‍, സ്റ്റുഡിയോ: പോസ്റ്റ് ഫോക്കസ് സ്റ്റുഡിയോ, യൂണിറ്റ്: മീഡിയ വിഷ്വല്‍സ്.

