സന്തോഷ് കീഴാറ്റൂരിനെ നായകനാക്കി ‘ശ്രീ മുത്തപ്പന്‍’ കണ്ണൂരില്‍ ചിത്രീകരണം തുടങ്ങി

Web Desk
1 Min Read

കണ്ണൂര്‍: മലയാള സിനിമയില്‍ ആദ്യമായി ശ്രീ മുത്തപ്പന്‍ ചരിതം സിനിമയാകുന്നു. പൗരാണിക കാലം മുതല്‍ ഉത്തര മലബാറില്‍ ജാതീയമായും തൊഴില്‍ പരമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന കീഴാള ജനതയുടെ പോരാട്ട നായകനും കണ്‍കണ്ട ദൈവവുമായ ശ്രീമുത്തപ്പന്റെ പുരാവൃത്തമാണ് ഇപ്പോള്‍ ചലച്ചിത്രമാവുന്നത്.
ഓലച്ചേരി വീട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സച്ചു അനീഷ് നിര്‍മ്മിക്കുന്ന’ ശ്രീ മുത്തപ്പന്‍’ സംവിധാനം ചെയ്യുന്നത് ചന്ദ്രന്‍ നരിക്കോടാണ്.

city exchange

മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ മുയ്യം രാജനും പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ബിജു കെ ചുഴലിയും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ മുഖ്യകഥാപാത്രമായ സന്തോഷ് കീഴാറ്റൂരിനൊപ്പം മലയാളത്തിലെ പ്രമുഖ താരയും അണിനിരക്കുന്നു.

ഛായാഗ്രഹണം- റെജി ജോസഫ്, എഡിറ്റിംഗ്- രാം കുമാര്‍, തിരക്കഥാ ഗവേഷണം- പി പി ബാലകൃഷ്ണ പെരുവണ്ണാന്‍, മ്യൂസിക്്- മഞ്ജിത് സുമന്‍, ആര്‍ട്ട്- മധു വെള്ളാവൂര്‍, പ്രോജക്ട് ഡിസൈനര്‍- ധീരജ് ബാല, മേക്കപ്പ്- പീയൂഷ് പുരുഷു, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടിവ്- വിനോദ് കുമാര്‍ പി വി, ഗാനരചന- പി വിജയകുമാര്‍, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, സ്റ്റില്‍സ്- വിനോദ് പ്ലാത്തോട്ടം.

- Advertisement -
Ad image

സിനിമയുടെ സ്വിച്ച് ഓണ്‍ കണ്ണൂര്‍ കുന്നത്തൂര്‍ പാടി ശ്രീമുത്തപ്പന്‍ ദേവസ്ഥാനത്ത് കുന്നത്തുര്‍ പാടി വാണവര്‍ കുഞ്ഞിരാമന്‍ നായനാര്‍ നിര്‍വ്വഹിച്ചു. കണ്ണൂരിലും പരിസര പ്രദേശത്തുമാണ് സിനിമയുടെ ചിത്രീകരണം നടക്കുക.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!