ഫുട്‌ബോള്‍ കമന്റേറ്ററായി കല്യാണി; ശേഷം മൈക്കില്‍ ഫാത്തിമ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

Web Desk
1 Min Read

കൊച്ചി: കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തുന്ന ശേഷം മൈക്കില്‍ ഫാത്തിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ടോവിനോ തോമസും കീര്‍ത്തി സുരേഷും സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ഫുട്ബാള്‍ മത്സരത്തെ ഏറെ സ്‌നേഹിക്കുന്ന മലബാര്‍ മണ്ണിലെ ഒരു വനിതാ അനൗണ്‍സര്‍ ആയി കല്യാണി പ്രിയദര്‍ശന്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മനു സി കുമാറാണ്.

city exchange

മലബാറിലും കൊച്ചിയിലും പരിസരപ്രദേശത്തുമായി ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ ഗംഭീര പ്രകടനവുമായി പ്രേക്ഷക പ്രശംസ നേടുമെന്നുറപ്പാണ്. ഹിഷാം അബ്ദുല്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍ ആണ്.

സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട്, പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

- Advertisement -
Ad image

എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- രഞ്ജിത് നായര്‍, എഡിറ്റര്‍- കിരണ്‍ ദാസ്, ആര്‍ട്ട്- നിമേഷ് താനൂര്‍, കോസ്റ്റ്യൂം- ധന്യാ ബാലകൃഷ്ണന്‍, മേക്ക് അപ്പ്- റോണെക്‌സ് സേവിയര്‍, ചീഫ് അസോസിയേറ്റ്- സുകു ദാമോദര്‍, പബ്ലിസിറ്റി- യെല്ലോ ടൂത്ത്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിച്ചാര്‍ഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍- ഐശ്വര്യ സുരേഷ്, പി ആര്‍ ഒ-പ്രതീഷ് ശേഖര്‍.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!