സര്‍വീസ് കൃത്യനിഷ്ഠ; അന്താരാഷ്ട്ര തലത്തില്‍ ഏറെ മുന്നില്‍ ഇന്‍ഡിഗോ

Web Desk
1 Min Read

ദോഹ: സര്‍വീസ് കൃത്യനിഷ്ഠയില്‍ 2022ല്‍ അന്താരാഷ്ട്ര തലത്തിലെ മൊത്തം എയര്‍ലൈനുകളില്‍ മികച്ച 20ല്‍ പതിനഞ്ചാം സ്ഥാനം നേടി ഇന്‍ഡിഗോ എയര്‍ലൈന്‍. 2019ല്‍ 54-ാം സ്ഥാനം മാത്രമായിരുന്നു ഇന്‍ഡിഗോയ്ക്ക് ഉണ്ടായിരുന്നത്.

city exchange

സര്‍വീസ് കൃത്യനിഷ്ഠയില്‍ 83.51 ശതമാനവും റദ്ദാക്കലില്‍ 0.61 ശതമാനവമാണ് ഇന്‍ഡിഗോയുടെ നിരക്ക്. ഗരുഡ ഇന്തോനേഷ്യ ഒന്നാം സ്ഥാനത്തും എമിറേറ്റ്‌സ് ഇരുപതാം സ്ഥാനത്തുമാണ്.

ഏഷ്യയില്‍ നിന്നുള്ള ഏഴ് എയര്‍ലൈനുകളാണ് മികച്ച 20ല്‍ സ്ഥാനം പിടിച്ചത്. അമേരിക്കന്‍ എയര്‍ലൈനായ ഡെല്‍റ്റ പതിനേഴാം സ്ഥാനത്താണ്.

- Advertisement -
Ad image

ഏറ്റവും കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുന്ന ലോകത്തിലെ മെഗാ 20 എയര്‍ലൈനുകളുടെ സര്‍വീസ് കൃത്യനിഷ്ഠയില്‍ ഇന്‍ഡിഗോയുടെ സ്ഥാനം അഞ്ച് ആയി ഉയരുകയും ചെയ്തു. നേരത്തെ ഇത് പത്താം സ്ഥാനമായിരുന്നു. ലോ കോസ്റ്റ് കാരിയര്‍ വിഭാഗത്തില്‍ നേരത്തെയുണ്ടായിരുന്ന പത്തൊമ്പതാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്കും പ്രകടനം മെച്ചപ്പെടുത്തി.

അന്താരാഷ്ട്ര എയര്‍ലൈന്‍ മേഖലയിലെ ഷെഡ്യൂള്‍സ്, കാര്‍ഗോ, ഏവിയേഷന്‍ അനലിറ്റിക്‌സ് തുടങ്ങിയവയില്‍ ഇന്റലിജന്റ്് ആയി പ്രവര്‍ത്തിക്കുന്ന ഒഫീഷ്യല്‍ എയര്‍ലൈന്‍ ഗൈഡിന്റെ പങ്ച്വാലിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!