

കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന് വാര്‍ഷിക ദേശീയ മാനേജ്മെന്റ് കണ്വന്ഷന് എറണാകുളം ഗ്രാന്‍ഡ് ഹയാത്തില്‍ തുടക്കമായി. ദ്വിദിന ദേശീയ സമ്മേളനം ചീഫ് സെക്രട്ടറി വി പി ജോയി ഉദ്ഘാടനം ചെയ്തു.

കൃത്യമായ ലക്ഷ്യമുണ്ടെങ്കിലെ ഏത് പ്രവൃത്തിിയും ലക്ഷ്യം കാണുകയുള്ളുവെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ദിശാബോധം വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും പ്രധാനമാണ്. മാറുന്ന സാങ്കേതിക വിദ്യകള്‍ക്കനുസരിച്ച് സമൂഹവും മാറണം. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പേപ്പര്‍ ഫയലുകള്‍ അവസാനിപ്പിച്ച് സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിരന്തരമായ പഠനമാണ് ഏറ്റവും മികച്ച നേതൃത്വ ഗുണമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക വിദ്യ വളരുന്നതനുസരിച്ച് നിലവിലുള്ള നിയന്ത്രണങ്ങളും പരിഷ്കരിക്കേണ്ടതുണ്ടെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് എം ഡി അദീപ് അഹമ്മദ് പറഞ്ഞു.
കെ എം എ പ്രസിഡന്റ് എല്‍ നിര്‍മല അധ്യക്ഷത വഹിച്ചു. ഡോ. രാംദാസ് നാരായണന് മുഖ്യപ്രഭാഷണം നടത്തി. കെ എം എ സീനിയര്‍ വൈസ് പ്രസിഡന്റ് എ.ബാലകൃഷ്ണന് സ്വാഗതവും ഓണററി സെക്രട്ടറി അല്‍ജിയേഴ്സ് ഖാലിദ് നന്ദിയും പറഞ്ഞു.
അടുത്ത തലമുറ ആശയവിനിമയത്തിലെ വെല്ലുവിളികളും അവസരങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും.
ഇന്ന് വിവിധ സെഷനുകളില്‍ ബെജി ജോര്‍ജ് (സി എം ഡി, എച്ച് എല്‍ എല്‍ ലൈഫ്കെയര്‍), സുമന് ബില്ല (പ്രിന്‍സിപ്പല്‍ സെക്രട്ടറി, വ്യവസായം), മുകുന്ദ് രാജന് (ചെയര്മാന്, ഇക്യുബ് ഇന്‍വെസ്റ്റ്മെന്റ് സര്‍വീസസ്, ടാറ്റ ടെലി സര്‍വീസസിന്റെ മുന്‍ സി എം ഡി), വി കെ മാത്യൂസ് (ചെയര്മാന് ഐ ബി എസ്) എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
നിര്‍മ്മാണത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ സനകരന് വെങ്കിട്ടരമണി (കെ പി എം ജി പാര്‍ട്ണര്‍), അജിത് കുമാര്‍ (ഇ ഡി, ബി പി സി എല്‍- കൊച്ചി റിഫൈനറി, വെങ്കിട്ടരാമന് ആനന്ദ് (സി ഇ ഒ എച്ച് എം എല്‍), അജു ജേക്കബ് (ജോ. എം ഡി, സിന്തൈറ്റ്), ഹരികുമാര്‍ (എം ഡി, ടി സി സി, മലബാര്‍ സിമന്റ്സ്) എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. ആരോഗ്യ പരിരക്ഷാ മേഖലയെ പ്രതിനിധീകരിച്ച് ഡോ. അവിനാഷ് നാനിവഡേക്കര്‍ (കിംസ് ഹെല്‍ത്ത്), ഡോ. മരിയ ലാല്‍ (ഹണിവെല്‍), അരവിന്ദ് രാമന് (മൈക്രോസോഫ്റ്റ്), ബിജു മാത്യു (അഗപ്പെ ഡയഗ്നോസ്റ്റിക്സ്) എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
ഡോ. ഭരത് പഞ്ചല്‍ (യു പി ഐ ആര്‍ക്കിടെക്റ്റ്), ജോണ്‍സ് ജോര്‍ജ് (ഇ ഡി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസ്), തോമസ് മുത്തൂറ്റ് ജോണ്‍ (ഡയറക്ടര്‍, മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ്), കാര്‍ത്തികെ രാമമൂര്‍ത്തി, എഫ് എസ് ഐ- ലീഡ് എ ഡബ്ല്യു എസ് എന്നിവര്‍ ബി എഫ് എസ് ഐയുടെ നവീകരണത്തെക്കുറിച്ചുള്ള ഫയര്‍സൈഡ് ചാറ്റില്‍ പങ്കെടുക്കും. അമര്‍ചന്ദിന്റെയും മംഗള്ദാസിന്റെയും അനു തിവാരി ചര്‍ച്ചകള്‍ നിയന്ത്രിക്കും.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

