ഹൈദരലി തങ്ങള്‍ മാതൃകാ യോഗ്യനായ അമരക്കാരന്‍: കെ എ ടി എഫ്

Web Desk
1 Min Read

കോഴിക്കോട്: സമൂഹത്തിലെ തര്‍ക്കങ്ങളും വിരോധങ്ങളും ഇല്ലാതാക്കാനും ആധികളും ഉത്കണ്ഠകളും ആവലാതികളും പരിഹരിക്കാനും കഴിയുന്നൊരു നീതിയുടെ ആസ്ഥാനമായി കൊടപ്പനക്കല്‍ ഭവനത്തെ ആധുനിക കാലത്തും നിലനിര്‍ത്തിയ മാതൃകാ യോഗ്യനായ അമരക്കാരനായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

city exchange

മുസ്ലിം സമൂഹത്തിനു മാത്രമല്ല കേരളത്തിലെ എല്ലാവിധ ജനവിഭാഗങ്ങള്‍ക്കും ആദരണീയനായി ആയുഷ്‌കാലമത്രയും വിശ്വാസ്യമായ പൊതുജീവിതം നയിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവിതം എന്നും സമൂഹത്തിനും സമുദായത്തിനും വേണ്ടി സമര്‍പ്പിച്ചതായിരുന്നു. അറബി അധ്യാപകരുടേയും വിശിഷ്യ കെ എ ടി എഫിന്റെയും മാര്‍ഗ്ഗ ദര്‍ശിയും ഗുണകാംക്ഷിയുമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത വിടവായി എന്നും ശേഷിക്കുമെന്നും കെ എ ടി എഫ് സംസ്ഥാന നേതാക്കളായ എം പി അബ്ദുല്‍ ഖാദറും ടി പി അബ്ദുല്‍ ഹഖും മാഹിന്‍ ബാഖവിയും സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!