ഹജ്ജ് സീസണിന്റെ വിജയകരമായ സമാപനത്തിന് സൗദി ഭരണാധികാരികള്‍ക്ക് അമീറിന്റെ അഭിനന്ദനം

Web Desk
0 Min Read

ദോഹ: 1447 ഹിജ്‌റ വര്‍ഷത്തെ ഹജ്ജ് സീസണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സൗദി അറേബ്യയുടെ ഭരണാധികാരികളായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും അഭിനന്ദന സന്ദേശങ്ങള്‍ അയച്ചു.

city exchange

ഹജ്ജ് തീര്‍ഥാടനത്തിന്റെ മികച്ച സംഘാടനത്തിനും വിജയകരമായ നടത്തിപ്പിനും അമീര്‍ പ്രശംസ രേഖപ്പെടുത്തി. ഹജ്ജ് സേവനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിച്ച സൗദി അറേബ്യയുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

സൗദി അറേബ്യയ്ക്ക് തുടര്‍ന്നും പുരോഗതിയും സമൃദ്ധിയും കൈവരട്ടെയെന്നും അമീര്‍ ആശംസിച്ചു.

Share This Article
Leave a Comment
error: Content is protected !!