ഇന്‍കാസ് ഖത്തര്‍ എറണാകുളം ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് പോസ്റ്റര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി ജൂണ്‍ 19, 20, 21 തിയ്യതികളില്‍ മാമുറയിലെ ക്രേംബ്രിഡ്ജ് സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ‘സ്മാഷ് ആന്റ് റാലി 2025’ന്റെ പോസ്റ്റര്‍ പ്രകാശനം ആറ്റിങ്ങല്‍ എം പി അടൂര്‍ പ്രകാശ് നിര്‍വഹിച്ചു.

city exchange

ചടങ്ങില്‍ ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അനില്‍ അടൂര്‍, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, വൈസ് പ്രസിഡന്റ് വി എസ് അബ്ദുല്‍ റഹ്മാന്‍, ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാനും ജില്ലാ കമ്മിറ്റി മുഖ്യരക്ഷാധികാരിയുമായ കെ വി ബോബന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്‍കാസ് സീനിയര്‍ നേതാക്കളായ ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, കെ കെ ഉസ്മാന്‍, ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, ഇന്‍കാസ് ട്രഷറര്‍ ഈപ്പന്‍ തോമസ്, വൈസ് പ്രസിഡന്റ് ഷിബു സുകുമാരന്‍, ജനറല്‍ സെക്രട്ടറിമാരായ ഷെമീര്‍ പൊന്നൂരാന്‍, മുനീര്‍ പള്ളിക്കല്‍, അഷറഫ് നന്നംമുക്ക്, യു എം സുരേഷ്, ഇന്‍കാസ് ലേഡീസ് വിംഗ് പ്രസിഡന്റ് സിനില്‍ ജോര്‍ജ്ജ്, യൂത്ത് വിംഗ് പ്രസിഡന്റ് സി ജി ദീപക്, മറ്റു സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ പ്രസിഡന്റുമാരും ഭാരവാഹികളും സന്നിഹിതരായിരുന്നു.

ഇന്‍കാസ് എറണാകുളം ജില്ലാ പ്രസിഡന്റ് പി ആര്‍ ദിജേഷ് സ്വാഗതവും റിഷാദ് മൊയ്തീന്‍ നന്ദിയും പറഞ്ഞു. എം പി മാത്യു, ഷിജോ തങ്കച്ചന്‍, ബിജു. എസ് നായര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

- Advertisement -
Ad image

എ, ബി, സി, ഡി, ഇ, ഓപ്പണ്‍ കാറ്റഗറികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 50215667, 55685993 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!