

കൊച്ചി: ധ്യാന്‍ ശ്രീനിവാസന്റെ ജോയി ഫുള്‍ എന്‍ജോയ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുന്നു.
ഐസ് ഒരതി എന്ന ചിത്രത്തിനുശേഷം യുവനടന്‍ ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി അഖില്‍ കാവുങ്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോയിഫുള്‍ എന്‍ജോയ്. നിരഞ്ജന അനൂപ് നായികയാവുന്നു. പുനത്തില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഫല്‍ പുനത്തില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ള നിര്‍വഹിക്കും.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി ഇതിനോടകംതന്നെ ശ്രദ്ധേയമായി മാറി. എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് രാകേഷ് അശോക് ആണ്. സംഗീതം കൈലാസ് മേനോന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിഖില്‍ ദിവാകരന്‍. കല വേലു വാഴയൂര്‍. മേക്കപ്പ് പ്രദീപ് വിതുര. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനേഷ് ബാലകൃഷ്ണന്‍. സ്റ്റില്‍സ് രാംദാസ് മാത്തൂര്‍. പരസ്യകല മനു ഡാവിഞ്ചി. വാര്‍ത്താപ്രചരണം എം കെ ഷെജിന്‍ ആലപ്പുഴ.
