

കൊച്ചി: വി എസ് അഭിലാഷ്, ലെന എന്നിവരുടെ തൂലികയില്‍ വിരിഞ്ഞ കഥയ്ക്ക് അര്‍ജുന്‍ അശോകന്റെ പകര്‍നാട്ടത്തില്‍ ദൃശ്യചാരുത പകര്‍ന്ന ഓളം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

പുനത്തില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി എസ് അഭിലാഷ് ചിത്രം സംവിധാനം ചെയ്യുന്നു. ലെനയും വി എസ് അഭിലാഷും ചേര്‍ന്ന് രചന നടത്തി നൗഫല്‍ പുനത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.

ഛായാഗ്രഹണം- നീരജ് രവി, അഷ്‌കര്‍, എഡിറ്റിംഗ്- ഷംജിത്ത് മുഹമ്മദ്, സൗണ്ട് ഡിസൈനര്‍- രംഗനാഥ് രവി, മ്യൂസിക് ഡയറക്ടര്‍- അരുണ്‍ തോമസ്. ജീവിതവും ഫാന്റസിയും ഇടകലര്‍ത്തികൊണ്ട് സസ്‌പെന്‍സ്, ത്രില്ലര്‍ ശ്രേണിയിലാണ് കഥ പറഞ്ഞിരിക്കുന്നത്.
അര്‍ജുന്‍ അശോകന്‍, ലെന, ബിനു പപ്പു, ഹരിശ്രീ അശോകന്‍, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍, പൗളി വത്സന്‍ തുടങ്ങിയവരാണ് പ്രധാന അഭി നേതാക്കള്‍.
കോ- പ്രൊഡ്യൂസര്‍- സേതുരാമന്‍ കണ്‍കോള്‍, ലൈന്‍ പ്രൊഡ്യൂസര്‍- വസീം ഹൈദര്‍, ഗ്രാഫിക് ഡിസൈനര്‍- കോക്കനട്ട് ബഞ്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മിറാഷ് ഖാന്‍, അംബ്രോവര്‍ഗീസ്, ആര്‍ട്ട് ഡയറക്ടര്‍- വേലു വാഴയൂര്‍, കോസ്റ്റ്യും ഡിസൈനര്‍- ജിഷാദ് ഷംസുദ്ദീന്‍, കുമാര്‍ എടപ്പാള്‍, മേക്കപ്പ്- ആര്‍ജി വയനാടന്‍, റഷിദ് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശശി പൊതുവാള്‍, ഡിസൈന്‍സ്- മനു ഡാവിഞ്ചി, പി ആര്‍ ഓ- എം കെ ഷെജിന്‍.

