പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

Web Desk
1 Min Read

ന്യൂഡല്‍ഹി: വെളളിയാഴ്ച രാവിലെ 10 മണിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് ട്വീറ്റ് ചെയ്തു. ചൈനയ്ക്ക് ശേഷം നൂറുകോടി കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പെടുത്ത രാജ്യമായി ഇന്ത്യ മാറിയതിന് പിന്നാലെയാണ് അഭിസംബോധന. .

city exchange

ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പ് യാത്രയെ ‘ഉത്കണ്ഠയില്‍ നിന്ന് ഉറപ്പോടെയുള്ള’ യാത്രയെന്ന് പ്രധാനമന്ത്രി കഴിഞ്ഞദിവസം വിശേഷിപ്പിച്ചിച്ചിരുന്നു. ഇത് രാജ്യത്തെ ശക്തമാക്കാന്‍ സഹായിച്ചു, ‘അവിശ്വാസവും പരിഭ്രാന്തിയും സൃഷ്ടിക്കുന്നതിനുള്ള വിവിധ ശ്രമങ്ങള്‍’ ഉണ്ടായിരുന്നിട്ടും പ്രതിരോധ കുത്തിവയ്പ്പുകളില്‍ വിശ്വാസം നല്‍കി വിജയിപ്പിച്ച ജനങ്ങളെ അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ ശേഷിയെക്കുറിച്ച് പലരും സംശയിച്ചിട്ടും ഒന്‍പത് മാസത്തിനുള്ളിലാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!