
ദോഹ: ഖത്തറില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് വിവിധ എയര്‍ലൈന്‍ കമ്പനികളുമായും പ്രാദേശിക അധികാരികളുമായും തുടര്‍ച്ചയായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രവര്‍ത്തിക്കുന്നതായി ദോഹയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

തത്സമയം സഹായം ആവശ്യമുള്ള യാത്രക്കാര്‍ എയര്‍ലൈന്‍ കമ്പനികളുടെ കോണ്‍ടാക്ട് സെന്ററുകളുമായി ബന്ധപ്പെടണമെന്ന് എംബസി നിര്‍ദ്ദേശിച്ചു.

ഖത്തര്‍ എയര്‍വേയ്‌സ്
കോണ്‍ടാക്ട് സെന്റര്‍: 00974 4144 5555 (24 മണിക്കൂര്‍ സേവനം)
എയര്‍ ഇന്ത്യ ഗ്ലോബല്‍ കോണ്‍ടാക്ട് സെന്റര്‍
0091 124 443 5600, 0091 124 693 5600
(24 മണിക്കൂര്‍ സേവനം)
എയര്‍ ഇന്ത്യ ട്രാവല്‍ പാര്‍ട്ണര്‍ സപ്പോര്‍ട്ട്
0091 124 443 5602 (ഇന്ത്യന്‍ സമയം രാവിലെ 8.00 മുതല്‍ രാത്രി 9.00 വരെ)
എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോണ്‍ടാക്ട് സെന്റര്‍
0091 124 443 5600
ഇന്‍ഡിഗോ
ഹെല്‍പ് ലൈന്‍: 0091 124 617 3838 (24 മണിക്കൂര്‍)
കൂടാതെ, ദോഹയിലെ ഇന്ത്യന്‍ എംബസിയുടെ 24 മണിക്കൂര്‍ ഹെല്‍പ്ലൈന്‍ നമ്പര്‍ 00974 5564 7502, ഇ-മെയില്‍ [email protected] എന്നിവയിലും ബന്ധപ്പെടാമെന്നും എംബസി അറിയിച്ചു.

