
ദുബായ്: യു എ ഇയില്‍ ദുബായിലും ഖത്തറില്‍ ദോഹയിലും ബഹറൈനില്‍ മനാമയിലും ഞായറാഴ്ച രാവിലെ കൂടുതല്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി വാര്‍ത്താ ഏജന്‍സി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തില്‍ സൈറണുകള്‍ മുഴങ്ങിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ജനങ്ങളോട് താമസ കേന്ദ്രങ്ങളിലോ സുരക്ഷിത കേന്ദ്രങ്ങളിലോ തന്നെ തുടരണമെന്നും നിലവിലുള്ള സാഹചര്യം മാറുന്നതുവരെ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും ദേശീയ അടിയന്തര മുന്നറിയിപ്പില്‍ അധികൃതര്‍ അറിയിച്ചു.

ഇറാന്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് കൂടി പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാന്‍ ആക്രമണത്തില്‍ ഇതോടെ 16 പേര്‍ക്കായി ഉയര്‍ന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ പ്രദേശങ്ങളില്‍ പരിമിതമായ ഭൗതിക നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.
