

ദോഹ: പൊന്നേംപാടം ചാലിയാര്‍ പുഴയില്‍ ജീവന്‍ പൊലിഞ്ഞ ജൗഹറിന്റെയും നബ്ഹാന്റെയും നിര്യാണത്തില്‍ വി എസ് എഫ് ജി സി സി അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിലെ മറ്റ് അംഗങ്ങളെ രക്ഷപ്പെടുത്തിയ അനില്‍കുമാര്‍ കാരാടിനെയും രക്ഷാപ്രവര്‍ത്തനത്തിന് ആദ്യ ഇടപെടലുകള്‍ നടത്തിയ അഭിഷിര്‍ മണ്ണില്‍, ഫസലു കാരാട്, ഫാസില്‍ മണ്ണില്‍, ഹുസൈര്‍ മണ്ണില്‍, മുഹമ്മദലി തെക്കെപ്പാടം എന്നിവരെയും രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്ത മറ്റെല്ലാവരെയും അനുമോദിക്കുകയും ചെയ്തു.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടത്തിയ അനുശോചന യോഗത്തില്‍ വി എസ് എഫ് ഖത്തര്‍ ചീഫ് അഡൈ്വസര്‍ മഷ്ഹൂദ് വി സി അധ്യക്ഷത വഹിച്ചു. വാഴയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി കോലാത്തൊടി അനില്‍കുമാര്‍ കാരാടിനുള്ള ഉപഹാരം നല്‍കി.


വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി വാസുദേവന്‍ മാസ്റ്റര്‍, കക്കോവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരായ മുരളി മാസ്റ്റര്‍, ജയകുമാര്‍ മാസ്റ്റര്‍, വി എസ് എഫ് ജി സി സിയിലെ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് റഷീദ് കക്കോവ്, ഷൗക്കത്തലി കോട്ട- വി എസ് എഫ് സൗദി, ദിജേഷ് അയിലാളത്ത്- യു എ ഇ, ഹബീബ് റഹ്‌മാന്‍- ഒമാന്‍, റഫീഖ് കാരാട്- ഖത്തര്‍, അബ്ദുല്‍ അസിസ് കാരാട്, എന്നിവരും വാഴക്കാട് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍, ചാലിയാര്‍ ദോഹ പ്രസിഡന്റ് സമീല്‍ അബ്ദുല്‍ വാഹിദ്, ട്രോമാകെയര്‍ പ്രതിനിധികളായ കുട്ടിമോന്‍ അഴിഞ്ഞിലം, അനസ് തിരുത്തിയാട്, അയമു അഴിഞ്ഞിലം, സമദ് മണ്ണില്‍, അബൂബക്കര്‍ അക്കോട്, രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച നാട്ടുകാര്‍ തുടങ്ങിയവരും സംസാരിച്ചു.
ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉണ്ടായിരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ എടുക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു.
വി എസ് എഫ് ഖത്തര്‍ സെക്രട്ടറി ഫൈറൂസ് കോട്ടുപാടം സ്വാഗതവും ആസിഫ് കക്കോവ് നന്ദിയും പറഞ്ഞു.

