ക്ഷേമ നിധി പോലെയുള്ള പദ്ധതികള്‍ പ്രവാസികള്‍ ഉപയോഗപ്പെടുത്തണം: അബ്ദുല്‍ റഊഫ് കൊണ്ടോട്ടി

Web Desk
1 Min Read

ദോഹ: കേരള സര്‍ക്കാരിന്റെ നോര്‍ക്ക വഴിയുള്ള വിവിധ പദ്ധതികള്‍ പ്രവാസികള്‍ ഉപയോഗപ്പെടുത്തണമെന്ന് ഐ സി ബി എഫ് മാനേജിംഗ് കമ്മറ്റി അംഗവും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി അഭിപ്രായപ്പെട്ടു.

city exchange

പ്രവാസികള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്ന ക്ഷേമനിധി പദ്ധതി ഇതില്‍ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത മഹല്ല് ജമാഅത്ത് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് ഖത്തര്‍ കമ്മിറ്റി ഭരണ സമിതി യോഗത്തില്‍ പ്രവാസികളുടെ ഉന്നമത്തിനായുള്ള വിവിധ പദ്ധതികളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് നാസര്‍ നീലിമ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗവും ഉപദേശക സമിതി മെമ്പറുമായ തയ്യില്‍ കുഞ്ഞബ്ദുള്ള ഹാജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. മലയില്‍ കുഞ്ഞമ്മദ് പ്രസംഗിച്ചു. പി വി എ നാസര്‍ സ്വാഗതവും ജാഫര്‍ മേയന നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!